Saturday December 03, 2016
Latest Updates

ബാര്‍ക്കോഴ വിവാദം ചര്‍ച്ച ചെയ്യും; വനിതാ എംഎല്‍എമാരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല; കെഎം മാണി

ബാര്‍ക്കോഴ വിവാദം ചര്‍ച്ച ചെയ്യും; വനിതാ എംഎല്‍എമാരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല; കെഎം മാണി
തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യില്ലെന്ന കടുംപിടുത്തത്തെ തിരുത്തി  കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി. പാര്‍ട്ടി യോഗങ്ങളില്‍ ബാര്‍ക്കോഴ വിവാദം ചര്‍ച്ച ചെയ്യുമെന്നും സമകാലിക വിഷയങ്ങള്‍ക്കൊപ്പമാകും ഇതു ചര്‍ച്ച ചെയ്യുകയെന്നും കെഎം മാണി പറഞ്ഞു. ഇന്നലെ സിറ്റിയറിങ് കമ്മിറ്റിയില്‍ പ്രമേയമൊന്നും പാസാക്കിയിട്ടില്ലെന്നും വനിതാ എംഎല്‍എമാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കെഎം മാണി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും വിവാദം വിശദമായി ചര്‍ച്ച ചെയ്യണമെന്നും ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ പിസി ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇന്നലെ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സിറ്റിയറിങ് കമ്മിറ്റി ഇത് ചര്‍ച്ച ചെയ്തില്ല. അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അത് പുറത്തുവിടില്ലെന്നും ബാര്‍ കോഴക്കേസ് ആരോപണം മാത്രമാണെന്നും അത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു മാണിയുടെ ഇന്നലത്തെ നിലപാട്. ഈ നിലപാടില്‍ നിന്നാണ് അദ്ദേഹം ഇപ്പോള്‍ പിന്നാക്കം പോയിരിക്കുന്നത്.
താന്‍ ബജറ്റവതരിപ്പിച്ചപ്പോള്‍ തന്നെ തടയാന്‍ പ്രതിപക്ഷത്തെ വനിത എം.എല്‍.എമാരാണ് എത്തിയത്. അവര്‍ക്ക് പ്രത്യേക ‘ ഒരിത് ‘ ഉണ്ട്. അതു കൊണ്ട് അവരെ തൊട്ടാല്‍ പീഡനമാകുമെന്നും മാണി പരിഹസിച്ചിരുന്നു. എന്നാല്‍ താന്‍ പരിഹാസമല്ല ഉദ്ദേശിച്ചതെന്നും അവരുടെ വിപ്ലവ വീര്യത്തെ പ്രശംസിക്കുകയാണ് ചെയ്തതെന്നും മാണി വിശദീകരിച്ചു.
Scroll To Top