Monday December 05, 2016
Latest Updates

ബാബ രാംദേവ് മഹാത്മാ ഗാന്ധിക്ക് തുല്യനെന്ന് അരുണ്‍ ജെയ്റ്റ്‌ലി; പ്രസ്താവന വിവാദമാകുന്നു

ബാബ രാംദേവ് മഹാത്മാ ഗാന്ധിക്ക് തുല്യനെന്ന് അരുണ്‍ ജെയ്റ്റ്‌ലി; പ്രസ്താവന വിവാദമാകുന്നു

ന്യൂഡല്‍ഹി: ബാബാ രാംദേവ് മഹാത്മാ ഗാന്ധിക്ക് തുല്യനാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. രാംദേവിന്റെ അനുയായികള്‍ സംഘടിപ്പിച്ച സങ്കല്‍പ്പുര്‍ത്തി മഹോത്സവത്തില്‍ സംസാരിക്കവെയാണ് അരുണ്‍ ജെയ്റ്റ്‌ലി മഹാത്മാ ഗാന്ധിയെയും ബാബ രാംദേവിനെയും താരതമ്യം ചെയ്തത്.

വോട്ടര്‍മാരെ ഉണര്‍ത്തുന്നതില്‍ രാംദേവ് വഹിച്ച പങ്ക് ഗാന്ധിജിയും ജയപ്രകാശ് നാരായണനും നേരിട്ട വെല്ലുവിളികള്‍ക്ക് തുല്യമാണെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന. പദവികള്‍ക്ക് പിന്നാലെ പോകുന്ന ആളല്ല രാംദേവ് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും പരിപാടിയില്‍ പങ്കെടുത്തു.

ഗാസിയാബാദ് എം.പിയും മുന്‍ കരസേന മേധാവിയുമായ വി.കെ സിങ്, ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ശാന്തകുമാര്‍, ഡല്‍ഹിയിലെ എം.പിമാരായ മീനാക്ഷി ലേഖി, ഉദിത് രാജ്, മഹേഷ് ഗിരി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അതേസമയം ബിജെപി അനുഭാവിയായ യോഗഗുരു രാംദേവിനെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്തതിനെതിരെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Scroll To Top