Wednesday December 07, 2016
Latest Updates

ബാബു ഇമ്മാനുവലിനും കുടുംബത്തിനും ഡബ്ല്യൂ എം സി യാത്രയയപ്പ് നല്കി

ബാബു ഇമ്മാനുവലിനും കുടുംബത്തിനും ഡബ്ല്യൂ എം സി യാത്രയയപ്പ് നല്കി

കോര്‍ക്ക് :അയര്‍ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയ്ക്ക് യാത്രയാവുന്ന കോര്‍ക്ക് മലയാളി സമൂഹത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമായ ബാബു ഇമ്മാനുവലിനും കുടുംബത്തിനും വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് കുടുംബാംഗങ്ങള്‍ സ്‌നേഹനിര്‍ഭരമയ യാത്രയയപ്പ് നല്‍കി.കോര്‍ക്ക് വില്‍ട്ടന്‍ ജി എ എ ഹാളില്‍ പ്രസിഡണ്ട് ഹാരി തോമസ് അധ്യക്ഷനായ മീറ്റിംഗില്‍ ഏകദേശം 45 ഓളം പേര്‍ പങ്കെടുത്തു.

ചെയര്‍മാന്‍ ജോസഫ് ജോസഫ്, ഷാജു കുര്യാക്കോസ്, വൈസ് ചെയര്‍മാന്‍ ജയ്‌സണ്‍, എക്‌സിക്യൂട്ടീവ് മെംബര്‍മാരായ ബിജു, ജിനോ, പോളി, വൈസ് പ്രസിഡന്റ് ശ്രീമതി ലൗലി എന്നിവര്‍ ബാബു ഇമ്മാനുവലിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നു._DSC0009

ജനറല്‍ സെക്രട്ടറി ലിജോ ജോസഫ് ആശംസാകവിത ആലപിച്ചു.

വേള്‍ഡ് മലയാളി കൌണ്‍സിലിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും , ഡബ്ലു എം സി ചെയ്തുകൊണ്ടിരിക്കുന്ന നല്ല പ്രവര്‍ത്തനങ്ങളും തുടരണമെന്നും ശ്രീ ബാബു ഇമ്മാനുവല്‍ തന്റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.

തദവസരത്തില്‍ ബാബു ഇമ്മാനുവലിനും കുടുംബത്തിനും പ്രസിഡണ്ട് ഹാരി തോമസ് ഡബ്ല്യൂ എം സി കോര്‍ക്ക് യുണിറ്റിന്റെ സ്‌നേഹോപഹാരം നല്‍കി.

വാര്‍ത്ത :ലിജോ ജോസഫ് 

Scroll To Top