Friday December 09, 2016
Latest Updates

ബാബു ആന്റണി യേശുക്രിസ്തുവാകുന്നു

ബാബു ആന്റണി യേശുക്രിസ്തുവാകുന്നു

ബാബു ആന്റണി യേശുക്രിസ്തുവായി വേഷമിടുന്നു. നായകനായും വില്ലനായും തിളങ്ങിയ ബാബു ആന്റണിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കുമിത്. കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ സാരഥി പിയു തോമസിന്റെ ജീവിതകഥ പ്രമേയമാകുന്ന ഫ്രാന്‍സിസ് പാപ്പ എന്ന ചിത്രത്തിലാണ് ബാബു ആന്റണി യേശുക്രിസ്തുവായി വേഷമിടുന്നത്.

ആഴ്ചകള്‍ക്ക് മുമ്പ് ബാബു ആന്റണി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ യേശുക്രിസ്തുവായുള്ള വേഷപ്പകര്‍ച്ചയുടെ ചിത്രം ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തിലെ വേഷമാണ് അതെന്ന് ബാബു ആന്റണി വെളിപ്പെടുത്തിയിരുന്നില്ല. പ്രതാപ് പോത്തനാണ് ചിത്രത്തില്‍ പിയു തോമസായി അഭിനയിക്കുന്നത്.

അഗതികളെയും അനാഥരെയും സംരക്ഷിക്കുന്ന കോട്ടയം നവജീവന്‍ ട്രസ്റ്റ് കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണവും നല്‍കി വരുന്നു. മെഡിക്കല്‍ കോളജിലെ അറ്റന്‍ഡറായി ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് നവജീവന്‍ ട്രസ്റ്റ് ആരംഭിക്കുകയായിരുന്നു.

Scroll To Top