Friday December 09, 2016
Latest Updates

ബാത്ത് റൂമില്‍ ക്രിസ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടുവെന്ന് ബര്‍മിങ്ങ്ഹാമിലെ വീട്ടമ്മ

ബാത്ത് റൂമില്‍ ക്രിസ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടുവെന്ന് ബര്‍മിങ്ങ്ഹാമിലെ വീട്ടമ്മ

ബര്‍മിങ്ങ്ഹാമിലെ ഒരു വീട്ടിലെ ബാത്ത് റൂമിന്റെ തറയില്‍ യേശു ക്രിസ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ഫ്രീഡ മര്‍ഫി എന്ന മധ്യവയസ്‌കയുടെ വീട്ടിലെ ബാത്ത് റൂമിലാണ് ക്രിസ്തു രൂപം പ്രത്യക്ഷപ്പെട്ടത്. ഒരു കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായാണ് ക്രിസ്തുരൂപം തെളിഞ്ഞത്. പ്രാദേശിക മാധ്യമമായ ബര്‍മിങ്ങ്ഹാം മെയ്ല്‍ ആണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. ക്രിസ്തു രൂപം കണ്ടുവെന്ന് അവകാശപ്പെട്ട മധ്യവയസ്‌ക ചിത്രങ്ങള്‍ എടുത്ത് സൂക്ഷിച്ചിട്ടുമുണ്ട്. 

ബര്‍മിങ്ങ്ഹാമിലെ ഈ വീട് ഒരു പ്രേതാലയമാണെന്നാണ് താമസക്കാരിയായ ഫ്രീഡ തന്നെ പറയുന്നത്. 19 വര്‍ഷം മുന്‍പാണ് ഫ്രീഡയും കുടുംബവും ഈ വീട്ടിലേക്ക് താമസം മാറ്റിയത്. അന്ന് മുതല്‍ ഈ വീട്ടില്‍ നിന്ന് രാത്രികാലങ്ങളില്‍ പല തവണ കുട്ടികളുടെ കരച്ചില്‍ കേട്ടിട്ടുണ്ടെന്ന് ഫ്രീഡ പറഞ്ഞു. കൂടാതെ പലപ്പോഴും ഉറക്കത്തിനിടെ ആരോ തോണ്ടുന്നതായും തങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. 

ഈയിടെ ബാത്ത് റൂം പുതുക്കി പണിതതിന് ശേഷമാണ് ക്രിസ്തു രൂപം പ്രത്യക്ഷപ്പെട്ടത്. ചിത്രം കണ്ട എല്ലാവരും ഇതിന് യേശുക്രിതുവിന്റെ മുഖവുമായി സാമ്യമുണ്ടെന്ന് സമ്മതിച്ചതായും ഫ്രീഡ മര്‍ഫി പറഞ്ഞു. ഈ വീട്ടില്‍ നിന്ന് തങ്ങള്‍ അനുഭവിച്ച വിചിത്രമായ അനുഭവങ്ങളില്‍ ഏറ്റവും വിചിത്രമായ അനുഭവമാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട ക്രിസ്തു രൂപമെന്ന് ഫ്രീഡ മര്‍ഫി പറഞ്ഞു.

Scroll To Top