Saturday December 10, 2016
Latest Updates

ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ സിംഗപ്പൂരും സ്വിറ്റ്‌സര്‍ലന്‍ഡും ധാരണയായി

ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ സിംഗപ്പൂരും സ്വിറ്റ്‌സര്‍ലന്‍ഡും ധാരണയായി

ഡബ്ലിന്‍:ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ സിംഗപ്പൂരും സ്വിറ്റ്‌സര്‍ലന്‍ഡും ധാരണയായി. ഇതോടെ രഹസ്യ ബാങ്ക് ഇടപാടുകള്‍ ഇല്ലാതാകുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ച് നികുതി വെട്ടിക്കുന്നവരെ കണ്ടെത്താന്‍ ഈ കരാര്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. വാര്‍ഷിക അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ കൈമാറുന്നത്. ഇതിനകം 47 രാജ്യങ്ങള്‍ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. 

നിക്ഷേപകരുടെ ബാങ്ക് ബാലന്‍സ്, ഡിവിഡന്റ്, പലിശ വരുമാനം തുടങ്ങിയ വിവരങ്ങള്‍ സ്വിസ് ബാങ്കുകള്‍ വെളിപ്പെടുത്താന്‍ ധാരണയായിരിക്കുന്നത്. ഇത് സംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും തങ്ങളുടെ പൌരന്‍മാരുടെ സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപകരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന. സ്വിറ്റ്‌സര്‍ലന്‍ഡിലെ 300 ഓളം സ്വകാര്യ ബാങ്കുകളിലാണ് നികുതി വെട്ടിപ്പുകാര്‍ പണം നിക്ഷേപിക്കുന്നത്. 

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നായി 2 ട്രില്യന്‍ ഡോളര്‍ നിക്ഷേപം സ്വിസ് ബാങ്കുകളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരക്കാരുടെ അക്കൌണ്ട് വിവരങ്ങളും മറ്റ് വിശദാംശങ്ങളും കൈമാറാന്‍ കഴിഞ്ഞ വര്ഷമാണ് ധാരണയായത്. ആദ്യമായി അമേരിക്കയുമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇക്കാര്യത്തില്‍ ധാരണ ഉണ്ടാക്കിയത്. അമേരിക്കയും സിംഗപ്പൂരും തമ്മിലും നികുതി വെട്ടിപ്പുകാരെ കുടുക്കാന്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ ഈ കരാര്‍ പ്രാബല്യത്തില്‍ വരും. 

Scroll To Top