Friday December 09, 2016
Latest Updates

ബാങ്ക് ഓഫ് അയര്‍ലണ്ട് അക്കൌണ്ടുകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന അന്താരാഷ്ട്ര തട്ടിപ്പുകാര്‍:കില്‍ക്കനിയിലും ,കാര്‍ലോയിലും നൂറുകണക്കിന് പേര്‍ക്ക് പണം പോയി

ബാങ്ക് ഓഫ് അയര്‍ലണ്ട് അക്കൌണ്ടുകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന അന്താരാഷ്ട്ര തട്ടിപ്പുകാര്‍:കില്‍ക്കനിയിലും ,കാര്‍ലോയിലും നൂറുകണക്കിന് പേര്‍ക്ക് പണം പോയി

ഡബ്ലിന്‍ :ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ അക്കൌണ്ടുകളില്‍ നിന്നും ആയിരക്കണക്കിന് യൂറോ അമേരിക്ക കേന്ദ്രമായുള്ള അന്താരാഷ്ട്ര തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കുന്നതായി ഗാര്‍ഡ കണ്ടെത്തി.

കൗണ്ടി കില്‍ക്കനിയിലെ ഗ്രൈന്ച്മനാഗിലും ,കൗണ്ടി കാര്‍ലോയിലെ ബോറിസിലും ഉള്ള ബാങ്ക് ഓഫ് അയര്‍ലണ്ട് ശാഖകളില്‍ കഴിഞ്ഞ ആഴ്ച്ച ഇപ്രകാരം തട്ടിപ്പ് നടന്നതായി ഗാര്‍ഡ സ്ഥിരീകരിച്ചു.രാജ്യത്തെ മറ്റു ബാങ്ക് ശാഖകളില്‍ അടിയന്തര സ്വഭാവത്തോടെ ഗാര്‍ഡ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

റോസ് കോമണ്‍,മയോ കൌണ്ടികളിലും ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ നഷ്ട്ടപെട്ടതായി ബാങ്ക് ഓഫ് അയര്‍ലണ്ട് തന്നെ സമ്മതിച്ചിട്ടുണ്ട്.

ഗ്രൈന്ച്മനാഗ് ശാഖയിലെ നൂറുകണക്കിന് ഉപഭോക്താക്കളാണ് തങ്ങളുടെ അക്കൌണ്ടില്‍ നിന്നും പണം നഷ്ട്ടപ്പെട്ടതറിഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ച്ച ബാങ്കിലെത്തിയത്.ഞായറാഴ്ചയാണ് ഇവരില്‍ മിക്കവരുടെയും അക്കൌണ്ടുകളിലെ പണം പിന്‍വലിക്കപ്പെട്ടത്.ചില അക്കൌണ്ടുകളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചതായി കാണപ്പെട്ടു.

എന്നാല്‍ ജനുവരി മുതല്‍ക്കേ പണം പിന്‍വലിച്ച് തുടങ്ങിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ അക്കൌണ്ടില്‍ അത് പിന്നീട് രേഖപ്പെടുത്തിയതായാണ് കാണപ്പെടുന്നതെന്നും ഗാര്‍ഡ പറയുന്നു.

അത്യന്താധുനിക സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കളുടെ പിന്‍നമ്പര്‍ കണ്ടെത്തുകയും അവ ഉപയോഗിച്ച് മറ്റു രാജ്യങ്ങളില്‍ നിന്നും അക്കൌണ്ടുകളില്‍ നുഴഞ്ഞു കയറി പണം തട്ടിയെടുക്കുകയും ചെയ്യുന്നവരുടെ ഒരു വന്‍ സംഘമാണ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് ഗാര്‍ഡ അറിയിച്ചു.

ബാങ്ക് ഓഫ് അയര്‍ലണ്ട് തങ്ങളുടെ ഉപഭോക്താക്കളോട് സ്റ്റേറ്റ്‌മെന്റുകള്‍ കൃത്യമായി പരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചു.തെറ്റായ ഇടപാടുകള്‍ നടന്നുവെന്ന് കരുതുന്നവര്‍ ഉടന്‍ ശാഖകളുമായി ബന്ധപ്പെടണമെന്നും ബാങ്കധികൃതര്‍ അറിയിച്ചു.

Scroll To Top