Friday December 09, 2016
Latest Updates

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഓഫീസ് ചുവര്‍ പൊളിച്ച് എടിഎം മെഷീന്‍ മോഷ്ടിച്ചു

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഓഫീസ് ചുവര്‍ പൊളിച്ച് എടിഎം മെഷീന്‍ മോഷ്ടിച്ചു

സ്ലൈഗോ :ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഓഫീസ് ചുവര്‍ പൊളിച്ച് എടിഎം മെഷീന്‍ മോഷ്ടിച്ചു. സ്ലൈഗോയിലെ ഓഫീസ് തുരന്ന് കൊണ്ടുപോയ മെഷീന്‍ യാതൊരു കേടുപാടുകളും കൂടാതെ തന്നെ ഗാര്‍ഡ കണ്ടെടുത്തിട്ടുണ്ട്.
പുലര്‍ച്ചെ 5.30തോടെയോണ് എടിഎം കൊണ്ടുപോകാനായി ശ്രമിച്ചതെന്നും എന്നാല്‍ ഗാര്‍ഡയുടെ സാന്നിദ്ധ്യം മനസിലാക്കിയപ്പോള്‍ മെഷീന്‍ തുറക്കാതെ 15 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് ഉപേക്ഷിക്കുകയാണ് ചെയ്തതെന്നും ഓഫീസ് അധികൃതര്‍ വ്യക്തമാക്കുന്നു.
ശക്തിയുള്ള കൊമാറ്റ്‌സു പിസി130 എന്ന മണ്ണുമാന്തിയാണ് ബാങ്ക് കെട്ടിടം പൊളിക്കുന്നതിനായി സംഘം ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടീലിംഗ് സ്ട്രീറ്റിലുള്ള ബാങ്ക് ഓഫ് അയര്‍ലണ്ട് കെട്ടിടത്തിന്റെ മതിലിന്റെ ഒരു ഭാഗവും എടിഎം കൗണ്ടറിന്റെ ചുവരുമാണ് ഇതുപയോഗിച്ച് തകര്‍ത്തിരിക്കുന്നത്.
എടിഎം മെഷീന്‍ ഒരു വെള്ള വാനില്‍ കയറ്റിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചുവര്‍ തുരക്കാനായി ഉപയോഗിച്ച മണ്ണുമാന്തിയും മോഷ്ടിക്കപ്പെട്ടതാണ്. അതിനാല്‍ ബാങ്കിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇത് കണ്ടെത്തിയിരുന്നു.
എടിഎം മോഷ്ടിക്കപ്പെട്ട് മിനുട്ടുകള്‍ക്കകം തന്നെ ഗാര്‍ഡ സ്ലൈഗോയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഗാര്‍ഡയുടെ പെട്ടെന്നുള്ളനടപടിയെ കൗണ്‍സിലര്‍ ജെറി ലുണ്ടി അനുമോദിച്ചു.
ഓഫീസ് അധികൃതര്‍ എല്ലാവരും ഞെട്ടിയിരിക്കുകയാണെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.
എന്നാല്‍ മോഷണത്തില്‍ ബാങ്കില്‍ നിന്നും മെഷീനില്‍ നിന്നും പണം അപഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്

Scroll To Top