Saturday December 03, 2016
Latest Updates

ബാങ്ക് ഓഫ് അയര്‍ലണ്ടിനെതിരെ ഇടപാടുകാരുടെ പ്രതിഷേധം

ബാങ്ക് ഓഫ് അയര്‍ലണ്ടിനെതിരെ ഇടപാടുകാരുടെ പ്രതിഷേധം

ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലണ്ടിനെതിരെ പ്രതിഷേധം. നിരവധി പേര്‍ അണിനിരന്ന
പ്രതിഷേധത്തില്‍ റാലി ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഡബ്ലിന്‍ ശാഖയ്ക്ക് മുന്നില്‍
എത്തി പ്രതിധേധിച്ചു. ഒക്യുപെയ് ഡെയിം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്
ബാങ്കിനു മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ച് കൂടിയത്. ബാങ്കിന്റെ 576,368,867 യൂറോയുടെ 
ബോണ്ട് പെയ്‌മെന്റിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ബോണ്ട് ഹോള്‍ഡര്‍മാര്‍ക്ക് വേണ്ടി ബാങ്ക് ചെയ്യുന്ന ഇളവുകള്‍ക്കെതിരെയായിരുന്നു
പ്രതിഷേധം. സാധാരണ ജനങ്ങള്‍ക്ക് മേല്‍ അധിക നികുതി ഭാരവും ചെലവ് ചുരുക്കല്‍
നയവും അടിച്ചേല്‍പ്പിക്കുമ്പോള്‍ ബോണ്ട് ഹോള്‍ഡര്‍മാര്‍ക്ക് അനാവശ്യ സാമ്പത്തിക
ഇളവുകള്‍ നല്കുന്നത് അംഗീകരിക്കാനാകില്ലെന്നു പ്രതിഷേധക്കാര്‍
ചൂണ്ടിക്കാട്ടി. പ്രതിധേഷക്കാര്‍ ബാങ്കിലെത്തിയാതോടെ ഗാര്‍ഡയും സ്ഥലത്ത്
എത്തി. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Scroll To Top