Thursday December 08, 2016
Latest Updates

ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ ഒരു വിലാസത്തിന്റെ തെളിവ് നല്‍കിയാല്‍ മതിയെന്ന് റിസര്‍വ് ബാങ്ക്

ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ ഒരു വിലാസത്തിന്റെ തെളിവ് നല്‍കിയാല്‍ മതിയെന്ന് റിസര്‍വ് ബാങ്ക്

ഇനി മുതല്‍ ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ ഒരു വിലാസത്തിന്റെ തെളിവ് മതിയെന്ന് റിസര്‍വ് ബാങ്ക്. സ്ഥിര താമസ സ്ഥലത്തെയോ താല്ക്കാലിക താമസ സ്ഥലത്തെയോ വിലാസത്തിന്റെ തെളിവ് ഉപയോഗിച്ചും ഇനി ബാങ്ക് അക്കൌണ്ട് തുടങ്ങാം. സ്വന്തം സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്കും സ്ഥലം മാറ്റത്തിലൂടെ സ്വന്തം നാടിന് പുറത്തേക്ക് പോകേണ്ടി വരുന്നവര്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ഏറെ ഫലപ്രദമാണ്.

നേരത്തെ സ്ഥിര വിലാസത്തിന്റെയും താല്‍ക്കാലിക വിലാസത്തിന്റെയും തെളിവ് കാണിച്ചാല്‍ മാത്രമേ ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇടപാടുകാരന് ബാങ്കില്‍ നിന്നുള്ള കത്തിടപാടുകളും മറ്റും കിട്ടാനുള്ള താല്‍ക്കാലിക മേല്‍വിലാസത്തിന് തെളിവില്ലെങ്കില്‍ സത്യവാങ്മൂലം നല്‍കണം.

അതില്‍ നല്‍കിയിരിക്കുന്ന വിലാസം ശരിയോ എന്നു ബാങ്ക് അധികൃതര്‍ അന്വേഷിച്ച് ഉറപ്പ് വരുത്തണം. വിലാസം മാറുമ്പോള്‍ അക്കാര്യം രണ്ടാഴ്ചയ്ക്കകം ബാങ്കിനെ അറിയിച്ചിരിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു.

Scroll To Top