Saturday December 03, 2016
Latest Updates

ബാങ്കുകള്‍ മോര്‍ട്ട്‌ഗേജിന് കൂടിയ പലിശ ഈടാക്കി ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുന്നുതായി ആരോപണമുയരുന്നു ,പുന:പരിശോധനയുണ്ടായേക്കും 

ബാങ്കുകള്‍ മോര്‍ട്ട്‌ഗേജിന് കൂടിയ പലിശ ഈടാക്കി ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുന്നുതായി ആരോപണമുയരുന്നു ,പുന:പരിശോധനയുണ്ടായേക്കും 

ഡബ്ലിന്‍: സെന്‍ട്രല്‍ ബാങ്ക് മോര്‍ട്ട്‌ഗേജ് നിരക്ക് സംബന്ധിച്ച് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം. യൂറോപ്പില്‍ ഏറ്റവുമധികം മോര്‍ട്ട്‌ഗേജ് നിരക്കുള്ള രാജ്യം അയര്‍ലണ്ട് ആണെന്നെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ബാങ്ക് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണം ഉയരുന്നത്. 3.15% പലിശ ഈടാക്കാന്‍ മാത്രം നിയമമുള്ളപ്പോള്‍ 4.5 % വരെ പലിശയാണ് മോര്‍ട്ട്‌ഗെജിന് ഐറിഷ് ബാങ്കുകള്‍ ഈടാക്കുന്നത്.

അയര്‍ലണ്ടില്‍ ആദ്യമായി മോര്‍ട്ട്‌ഗേജ് എടുക്കുന്ന ഒരു ഇടപാടുകാരന്‍ പ്രതിവര്‍ഷം മോര്‍ട്ട്‌ഗേജിന് 2,500 യൂറോയില്‍ അധികം അടയ്ക്കുന്നു. 200,000 യൂറോ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരാണ് പ്രതിവര്‍ഷം 2,500 യൂറോ മോര്‍ട്ട്‌ഗേജ് അടയ്ക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സമാന ഇടപാടുകാര്‍ക്ക് അത്രയും തുക അടയ്‌ക്കേണ്ടതില്ല.

ആദ്യമായി മോര്‍ട്ട്‌ഗേജിന് അപേക്ഷിക്കുന്നവര്‍ക്കുള്ള നിരക്ക് യാഥാര്‍ധ്യത്തെക്കാള്‍ കുറച്ച് കാണിച്ചാണ് സെന്‍ട്രല്‍ ബാങ്ക് പരസ്യപ്പെടുത്തുന്നതെന്ന് ബാങ്ക് അധികൃതര്‍ സമ്മതിച്ചു. പുതിയ മോര്‍ട്ട്‌ഗേജ് ഇടപാടുകാരില്‍ നിന്ന് 3.15 ശതമാനം നിരക്കിലാണ് ബാങ്ക് പലിശ ഈടാക്കുന്നതെന്നും ബാങ്ക് സെന്‍ട്രല്‍ ബാങ്ക് സമ്മതിച്ചു. അതേസമയം പുതിയ ഇടപാടുകാര്‍ക്കുള്ള വേരിയബിള്‍ നിരക്ക് അയര്‍ലണ്ടില്‍ 4.5ശതമാനമാണെന്നും ബാങ്ക് ഓഫ് അയര്‍ലണ്ട് വ്യക്തമാക്കി. ആസ്‌ക് എബൌട്ട് മണി ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്.

ഇതിനായി പതിനെട്ട് യൂറോ സോണ്‍ രാജ്യങ്ങളിലെയും മോര്‍ട്ട്‌ഗേജ് നിരക്ക് വെബ്‌സൈറ്റ് പരിശോധിച്ചു. റിപ്പോര്‍ട്ട് പ്രകാരം പുതിയ ഇടപാടുകാര്‍ക്ക് ഏറ്റവുമധികം മോര്‍ട്ട്‌ഗേജ് നിരക്ക് ഈടാക്കുന്ന രാജ്യം സൈപ്രസാണ്.4.4 ശതമാനമാണ് സൈപ്രസിലെ മോര്‍ട്ട്‌ഗേജ് നിരക്ക്. ജര്‍മനിയിലും ഫ്രാന്‍സിലും യഥാക്രമം 2.49, 2.66 ശതമാനം നിരക്കുകളിലാണ് ആദ്യ മോര്‍ട്ട്‌ഗേജ് ഇടപാടുകാരില്‍ നിന്ന് ഈടാക്കുന്നത്. മറ്റ് യൂറോസോണ്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് നിരക്ക് 2 ശതമാനം കൂടുതലാണ്.

പുതിയ കണ്ടെത്തലിന് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടായേക്കും.കൂടുതല്‍ പലിശ ഈടാക്കുന്നത് പുനപരിശോധിക്കണം എന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

Scroll To Top