Monday December 05, 2016
Latest Updates

ബാങ്കുകള്‍ക്ക് മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളാനായി പദ്ധതി ; നൂറുകണക്കിന് കുടിശിഖക്കാര്‍ പ്രതീക്ഷയില്‍

ബാങ്കുകള്‍ക്ക് മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളാനായി പദ്ധതി ; നൂറുകണക്കിന് കുടിശിഖക്കാര്‍ പ്രതീക്ഷയില്‍

ഡബ്ലിന്‍: ചില ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളല്‍ ഒരു നയമായി സ്വീകരിക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്ന് കുടിശിഖ എഴുതിത്ത ള്ളൂമെന്ന പ്രതീക്ഷയില്‍ നൂറു കണക്കിന് പേര്‍ കാത്തിരിക്കുന്നു . കഴിഞ്ഞ ദിവസം ഒരു ഐറിഷ് കുടുംബത്തിന്റെ മോര്‍ട്ട്‌ഗേജ് എ ഐ ബി എഴുതിത്തള്ളിയതായി വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്നാണ് നൂറുകണക്കിന് കുടിശിഖക്കാരാണ് തങ്ങളുടെ കടബാധ്യതയുടെ ഭാരം ഒഴിയുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് വന്നിരിക്കുന്നത്. 150,000 യൂറോ കടബാധ്യതയുള്ള ഒരു കുടുംബത്തിന്റെ മോര്‍ട്ട്‌ഗേജ് ആണ് കഴിഞ്ഞ ദിവസം എഴുതിത്തള്ളിയത്. അയര്‍ലണ്ടില്‍ ഇത്രയും തുക ഇത് ആദ്യമായാണ് എഴുതിത്തള്ളുന്നത്. അതുകൊണ്ട് തന്നെ മോര്‍ട്ട്‌ഗേജ് അടയ്ക്കാന്‍ നിവൃത്തി ഇല്ലാതെ നട്ടം തിരിയുന്ന മറ്റുള്ളവരിലും പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.

മോര്‍ട്ട്‌ഗേജ് കടങ്ങള്‍ എഴുതിത്തള്ളുന്നതിനു ബാങ്കുകള്‍ സ്വീകരിക്കുന്ന മാനദണ്‍ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. അയര്‍ലണ്ടിലെ പ്രമുഖ വാണിജ്യ ബാങ്ക് ആയ അലയഡ് ഐറിഷ് ബാങ്ക് ആണ് ഒരു ഉപഭോക്താവിന്റെ 150,000 മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളിയത്. ബാങ്കിന്റെ ഈ തീരുമാനം കടബാധ്യതയില്‍ ആയവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുവെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു. വാര്‍ത്ത പുറത്ത് വന്നതോടെ മോര്‍ട്ട്‌ഗേജ് കുടിശിഖയുള്ള നിരവധി ആളുകളാണ് ബാങ്കുകളെ സമീപിച്ചു തുടങ്ങിയിരിക്കുന്നത്. നേരിട്ടും ടെലിഫോണിലൂടെയുമാണ് ഉപഭോക്താക്കളുടെ അന്വേഷണം.

മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളല്‍ ആരംഭിച്ച സാഹചര്യത്തില്‍ തങ്ങളുടെ കടങ്ങള്‍ക്ക് എന്തെങ്കിലും ഇളവ് ലഭിക്കുമോ എന്നറിയാനാണ് ഉപഭോക്താക്കള്‍ ബാങ്കുകളിലേക്ക് വിളിക്കുന്നത്. മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളുന്നത് സംബന്ധിച്ച അന്വേഷണം ആറിരട്ടിയായി വര്‍ധിച്ചിരിക്കുകയാണെന്ന് മോര്‍ട്ട്‌ഗേജ് ഹോള്‍ഡേഴ്‌സ് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ഡേവിഡ് ഹാള്‍ പറഞ്ഞു. ടെലിഫോണിലൂടെയും ഇമെയിലിലൂടെയുമുള്ള അന്വേഷണം വര്‍ദ്ധിച്ചു. മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളുന്നത് സംബന്ധിച്ച് ഇത് വരെ ആയിരത്തിലധികം കോളുകളും, ഇമെയില്‍ സന്ദേശങ്ങളും ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോര്‍ട്ട്‌ഗേജ് ബാധ്യതയുള്ളവരുടെ മൂന്നിലൊന്ന് വരെ കടകുടിശിഖ എഴുതിത്തള്ളാനാണ് എഐബി ആലോചിക്കുന്നത്. ഇതിനായി എഐബി സര്‍ക്കാര്‍ അംഗീകാരത്തോടെ ലക്ഷക്കണക്കിന് യൂറോയുടെ ഒരു പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്.അര്‍ഹതയുള്ളവര്‍ക്കെല്ലാം ഇളവ് നേടാനാവുമെന്ന് പറയുമ്പോഴും ബാങ്ക് ഇതിനുള്ള മാനദണ്‍ഡങ്ങള്‍ പുറത്തു വിട്ടിട്ടില്ല . കഴിഞ്ഞയാഴ്ച്ച കെ ബി സി ബാങ്കും കടം എഴുതിതള്ളാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.

Scroll To Top