Friday December 09, 2016
Latest Updates

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്: അബ്ദുല്‍ നാസര്‍ മദനിക്ക് ജാമ്യം ലഭിച്ചു

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്: അബ്ദുല്‍ നാസര്‍ മദനിക്ക് ജാമ്യം ലഭിച്ചു

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിക്ക് ജാമ്യം ലഭിച്ചു. ഉപധിരഹിതമായി ഒരു മാസത്തെ ജാമ്യമാണ് ലഭിച്ച്ഹ്കാത്. ബാംഗ്ലൂര്‍ വിട്ടു പുറത്ത് പോകരുതെന്ന് നിബന്ധനയുണ്ട്. മഅ്ദനിക്ക് ജാമ്യം നല്‍കരുതെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളിയ ജസ്റ്റീസ് ചെലമേശ്വര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മദനിക്ക് ഒരു മാസത്തെ ജാമ്യം അനുവദിച്ചത്.

വിചാരണ നീളുന്നതും മദനിയുടെ ആരോഗ്യനില കണക്കിലെടുത്തുമാണ് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപ ജാമ്യത്തുക കെട്ടി വയ്ക്കണം. ജാമ്യം ലഭിച്ച ശേഷം താമസിക്കുന്ന സ്ഥലത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കണം,? സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങി വ്യവസ്ഥകളും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി നിര്‍ദ്ദേശിച്ചിട്ടും തനിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും സ്വന്തം ചെലവില്‍ ചികിത്സ നടത്താന്‍ ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മഅ്ദനി കോടതിയെ സമീപിച്ചത്.

Scroll To Top