Sunday December 04, 2016
Latest Updates

ബാംഗ്ലൂര്‍ ഡെയ്‌സ് മൂന്ന് ഭാഷകളില്‍ റീമേയ്ക്ക് ചെയ്യുന്നു

ബാംഗ്ലൂര്‍ ഡെയ്‌സ് മൂന്ന് ഭാഷകളില്‍ റീമേയ്ക്ക് ചെയ്യുന്നു

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് മൂന്ന് ഭാഷകളില്‍ റീമേയ്ക്ക് ചെയ്യുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്കാണ് ചിത്രം റീമെയ്ക്ക് ചെയ്യുന്നത്.പ്രസാദ് വി.പൊടഌറയുടെ നിര്‍മാണ കാമ്പനിയാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം വാങ്ങിയത്. ആര്യ, സാമന്ത, ഭരത് എന്നിവരായിരിക്കും ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കുന്നത് എന്നാണു റിപ്പോര്‍ട്ട്.

മൂന്ന് ഭാഷകളിലും ആരാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. മലയാളത്തില്‍ നിവിന്‍ പോളി, ദുല്ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, പാര്വതി എന്നീ യുവ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്.

Scroll To Top