Saturday December 03, 2016
Latest Updates

ബാംഗ്ലൂരില്‍ നടന്ന എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട് ഫെയറിന് മികച്ച പ്രതികരണം

ബാംഗ്ലൂരില്‍ നടന്ന എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട് ഫെയറിന് മികച്ച പ്രതികരണം

ബാംഗ്ലൂര്‍: ഐറിഷ് മന്ത്രി ഡാമിയന്‍ ഇംഗ്ലീഷിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ നടത്തിയ എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട് ഫെയറിന് മികച്ച പ്രതികരണം. നൂറു കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഫെയറില്‍ പങ്കെടുത്തു. 240 ഓളം വിദ്യാര്‍ത്ഥികള്‍ ഫെയറില്‍ അഡ്മിഷന്‍ എടുക്കാന്‍ തയാറായിയാണ് ഫെയറിന് എത്തിയത്.

അയര്‍ലണ്ടില്‍ നിന്നുള്ള പതിനാലു കോളജുകളില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിയുടെ സംഘത്തില്‍ ഉണ്ടായിരുന്നു.കോളജ് പ്രതിനിധികളുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍ അവസരം ലഭിച്ചു. ഐറിഷ് കോളജുകളിലെ കോഴ്‌സുകളെക്കുറിച്ചും മറ്റ് സൌകര്യങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചോദിച്ചറിഞ്ഞു. അയര്‍ലണ്ടിലെ തൊഴില്‍ സാധ്യതയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചോദിച്ചറിഞ്ഞു.

ട്രിനിറ്റി കോളജ്, ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി, നാഷണല്‍ കോളജ് ഓഫ് അയര്‍ലണ്ട്, യൂണിവേഴ്‌സിറ്റി കോളജ് കോര്‍ക്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഫെയറില്‍ പങ്കെടുത്തത്. അയര്‍ലണ്ടിലെ വിദ്യാഭ്യാസ നിലവാരവും ആധ്യായന നിലവാരവും കോളജ് അധികൃതര്‍ വിശദീകരിച്ചു. ഐറിഷ്വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏറ്റവും പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന്‌ഫെയറില്‍ പങ്കെടുത്ത മന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് പറഞ്ഞു. അയര്‍ലണ്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ സ്‌കോളര്‍ഷിപ്പിനെക്കുറിച്ചും ഫെയറില്‍ വിശദീകരിച്ചു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന 20 സ്‌കോളര്‍ഷിപ്പുകളില്‍ 50 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അയര്‍ലണ്ടിലേക്ക് ക്ഷണിക്കുന്നതിന് പുറമേ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായി കോഴ്‌സുകള്‍ നടത്താനും തീരുമാനിച്ചു. ഇന്ത്യയിലെ ബിറ്റ്‌സ് പിലാനിയും യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിനും തമ്മില്‍ ഇത്തരത്തിലൊരു സംയുക്ത കോഴ്‌സ് തുടങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഈ കരാര്‍ പ്രകാരം ഇരു കോളജുകളും സംയുക്തമായി നടത്തുന്ന 5 വര്‍ഷ എഞ്ചിനീയറിംഗ് കോഴ്‌സില്‍ ചേരുന്നവര്‍ക്ക് നാല് വര്‍ഷം ഇന്ത്യയിലും ഒരു വര്‍ഷം അയര്‍ലണ്ടിലും പഠിക്കാന്‍ അവസരം ലഭിക്കും.ബ്രിട്ടീഷ്, അയര്‍ലണ്ട് സംയുക്ത വിസയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ
പ്രയോജനകരമാണെന്നും ഫെയറില്‍ പങ്കെടുത്ത ഐറിഷ് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Scroll To Top