Sunday December 11, 2016
Latest Updates

ബാംഗ്ലൂരിലേക്ക് പോയ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി

ബാംഗ്ലൂരിലേക്ക് പോയ മലേഷ്യന്‍ എയര്‍ലൈന്‍സ്  വിമാനം തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി

ക്വാലാലംപൂര്‍: മലേഷ്യന്‍ എയര്‍ലൈന്‍സ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ക്വാലാലംപൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന മലേഷ്യന്‍ വിമാനം തിരിച്ചിറക്കി. ലാന്‍ഡിംഗ് ഫിയറില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം മലേഷ്യയിലേക്ക് തിരിച്ചു പറയുന്നത്. 166 പേരുമായി തിരിച്ച് പറന്ന വിമാനം ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

159 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാന്‍ഡിംഗ് ഗിയറില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ച് ഇറക്കിയതായി ഗതാഗത വകുപ്പിന്റെ താല്ക്കാലിക ചുമതല വഹിക്കുന്ന പ്രതിരോധ മന്ത്രി ഹിഷാമുദീന്‍ ഹുസൈനും സ്ഥിരീകരിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരായി ഇരിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. അടിയന്തര ലാന്‍ഡിംഗിഗിന് മുന്നോടിയായി അഗ്‌നിശമന സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷ മുന്‍കരുതലുകളും എടുത്തിരുന്നു.

ക്വാലാലംപൂരില്‍ നിന്ന് ബീജിങ്ങിലേക്ക് യാത്ര തിരിച്ച മലേഷ്യന്‍ വിമാനം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ഗൌരവത്തോടെയാണ് മലേഷ്യന്‍ അധികൃതര്‍ ബാംഗ്ലൂര്‍ വിമാനത്തിന്റെ തകരാറ് കൈകാര്യം ചെയ്തത്. ബീജിങ്ങിലേക്ക് പോയ വിമാനം അപ്രത്യക്ഷമായി ഒരു മാസം കഴിഞ്ഞിട്ടും അത് കണ്ടെത്താന്‍ സാധിക്കാത്തത് മലേഷ്യന്‍ അധികൃതരുടെ വീഴ്ചയായി വിലയിരുത്തുമ്പോഴാണ് വീണ്ടും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

Scroll To Top