Tuesday December 06, 2016
Latest Updates

ബഹു. സുധീരന്‍ അനുവദിച്ച തട്ടുകട; പൂട്ടിയ ബാര്‍ തട്ടുകടയാക്കി പ്രതിഷേധം

ബഹു. സുധീരന്‍ അനുവദിച്ച തട്ടുകട; പൂട്ടിയ ബാര്‍ തട്ടുകടയാക്കി പ്രതിഷേധം

കോട്ടയം: പൂട്ടിയ ബാറുകളില്‍ പലതും ഹോട്ടലായി മാറിയപ്പോള്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ബാര്‍ തട്ടുകടയാക്കി മാറ്റി. ഈ ബാറിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ബഹു. സുധീരന്‍ അനുവദിച്ച് തന്ന തട്ടുകട എന്നാണ് ബാറിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡ്. ബാറുകള്‍ പൂട്ടിക്കാന്‍ കര്‍ശന നിലപാട് സ്വീകരിച്ച സുധീരനോടുള്ള പ്രതിഷേധ സൂചകമായാണ് ബാറുടമ ഈ ബോര്‍ഡ് സ്ഥാപിച്ചത്.

ഏറ്റുമാനൂരിലെ വെട്ടൂര്‍ ബാറിനു മുന്നിലാണ് ഈ വ്യത്യസ്തമായ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നിലവാരം ഉയര്‍ത്താന്‍ ലക്ഷങ്ങള്‍ മുടക്കി ബാര്‍ പുതുക്കി പണിതു . എന്നിട്ടും ബാര്‍ തുറക്കാനാകാഞ്ഞതോടെ തട്ടുകടയാക്കി മാറ്റുകയായിരുന്നെന്നു ബാറുടമ റോബിന്‍ പറഞ്ഞു. ബാര്‍ പൂട്ടിയതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇപ്പോള്‍ തട്ടുകടയില്‍ ആര് പേര്‍ക്ക് മാത്രമാണ് ജോലി നല്‍കാനായത്. വെട്ടൂര്‍ ബാറില്‍ മാത്രം 33 ലക്ഷം രൂപയുടെ മദ്യമാണ് വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നത്.

Scroll To Top