Sunday December 04, 2016
Latest Updates

ബഹിരാകാശത്തും കൃഷിയിറക്കാന്‍ നാസ തയ്യാറെടുക്കുന്നു

ബഹിരാകാശത്തും കൃഷിയിറക്കാന്‍ നാസ തയ്യാറെടുക്കുന്നു

വാഷിംഗ്ടണ്‍: ജീവന്റെ അംശമില്ലാത്ത ബഹിരാകാശത്ത് കൃഷി ചെയ്യാന്‍ നാസ തയ്യാറെടുക്കുന്നു. അന്താരാഷ്ട്ര സ്‌പെയ്‌സ് സ്‌റ്റേഷനിലേക്ക് ചെടി വളര്‍ത്തുന്നതിനുള്ള പ്രത്യേക ചേംബര്‍ എത്തിച്ചാണ് കൃഷി ചെയ്യാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച ഇതിനുള്ള നടപടികള്‍ നാസ ആരംഭിക്കും. ശൂന്യാകാശത്ത് എത്തിക്കുന്ന ചേംബറില്‍ ചീരകൃഷി ചെയ്യാനാണ് നാസയിലെ ശാസ്ത്രജ്ഞര്‍  തയ്യാറെടുക്കുന്നത്. ദി വെര്‍ജ് എന്ന അന്താരാഷ്ട്ര സയന്‍സ് മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഫ്‌ലൈറ്റ് പില്ലോകളുടെ പ്രോട്ടോ ടൈപ്പ് മാതൃകകളിലാകും കൃഷി നടത്തുന്നത്. ഇത് പൂജ്യം ഗ്രാവിട്ടിയിലും ചെടികളെ നേരെ നില്ക്കാന്‍ സഹായിക്കുന്നു. ചെടി വളര്‍ത്തുന്നതിനുള്ള ചേമ്പറുകള്‍ക്ക് 11.5 ഇഞ്ച് നീളമുണ്ട്. ഇവയ്ക്ക് 14.5 ഇഞ്ച് വരെ വികസിക്കാനും കഴിയും. ചുവപ്പ്, പച്ച, നീല പ്രകാശങ്ങള്‍ പ്രസരിപ്പിക്കുന്ന എല്‍ ഇ ഡി ബള്‍ബുകള്‍ ചെടികള്‍ക്ക് ഊര്‍ജം പകരും. ബഹിരാകാശത്ത് കൃഷിയിറക്കാനുള്ള പദ്ധതി നാസ കഴിഞ്ഞ വര്‍ഷം തന്നെ ആലോചിച്ചിരുന്നു. എന്നാല്‍ കൃഷി ചെയ്യുന്ന ചേമ്പറിന് മതിയായ സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച പഠനങ്ങള്‍ വൈകിയതിനാലാണ് പദ്ധതി വൈകിയത്.

ബഹിരാകാശത്ത് കൃഷി എന്ന ആശയം പ്രാവര്‍ത്തികമായാല്‍ ഭൂമിയില ചെയ്യുന്നത് പോലെ തന്നെ വലിയ അളവില്‍ കൃഷി ഇറക്കാനാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ബഹിരാകാശത്തെ അന്തരീക്ഷം ഭൂമിയില്‍ കൃത്രിമമായി സൃഷ്ടിച്ച് നടത്തിയ പ്രാഥമിക പരീക്ഷണത്തില്‍ കൃഷി വിജയമായിരുന്നുവെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടത്.

 

Scroll To Top