Saturday December 10, 2016
Latest Updates

ബസ് സമരം തല്‍ക്കാലം നിര്‍ത്തി ,ചര്‍ച്ച വേണമെന്ന് യൂണിയനുകള്‍ 

ബസ് സമരം തല്‍ക്കാലം നിര്‍ത്തി ,ചര്‍ച്ച വേണമെന്ന് യൂണിയനുകള്‍ 

ഡബ്ലിന്‍:ഡബ്ലിന്‍ ബസിലേയും ബസ് എറാനിലേയും തൊഴിലാളികള്‍ നടത്തിവരുന്ന രണ്ടു ദിവസത്തെ സമരം അവസാനിച്ചു.അതെ സമയം പ്രശ്‌നപരിഹാരത്തിനായി രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്ന ആവശ്യവുമായി നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡെര്‍മോത്ത് ഓ ലീറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ചില ബസ് റൂട്ടുകള്‍ പ്രൈവറ്റൈസ് ചെയ്യാനുള്ള നീക്കത്തിനെതിരെ നാഷണല്‍ ബസ് ആന്‍ഡ് റയില്‍ വര്‍ക്കേഴ്‌സ് യൂണിയന്റെയും എസ്‌ഐപിറ്റിയുവിന്റെയും നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ ബസ് എറാനിന്റെയും ഡബ്‌ളിന്‍ ബസിന്റെയും സര്‍വ്വീസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവുംഇന്നലെ തടസപ്പെട്ടു. ഈ മാസം അഞ്ചു ദിവസങ്ങളില്‍ കൂടി സംഘടനകള്‍ സമരത്തിന് ആഹ്വാനം നല്കിയിട്ടുണ്ട്.

ഏതുതരം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ബസ് കമ്പനികള്‍ പ്രതികരിച്ചു. രണ്ടു ദിവസത്തെ സമരം ഡബ്‌ളിന്‍ ബസിന് 1.2 മില്യണ്‍ യൂറോയുടെ നഷ്ടം വരുത്തിവച്ചെന്ന് അധികൃതര്‍ പറഞ്ഞു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചുമത്തിയ 250,000 രൂപ പിഴക്ക് പുറമെയാണിത്. ബസ് എറാന് നഷ്ടം 1.5 മില്യണ്‍ യൂറോയാണ്. 250,000 യാത്രക്കാര്‍ സമരം മൂലം വലഞ്ഞു.

മോശം കാലാവസ്ഥക്കൊപ്പം ബസ് സമരം കൂടിയെത്തിയത് രാജ്യത്തെ ചില്ലറവ്യാപാര രംഗത്തെയും മോശമായി ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു 

Scroll To Top