Saturday December 10, 2016
Latest Updates

ബസ് നിര്‍ത്താത്തതിന് ഡ്രൈവര്‍ക്ക് നേരേ ഇറച്ചിവെട്ടുകത്തിയെറിഞ്ഞ യാത്രക്കാരന്‍ ജയിലിലായി

ബസ് നിര്‍ത്താത്തതിന് ഡ്രൈവര്‍ക്ക് നേരേ ഇറച്ചിവെട്ടുകത്തിയെറിഞ്ഞ യാത്രക്കാരന്‍ ജയിലിലായി

ഡബ്ലിന്‍ :ഇറങ്ങാനായി ബസ് നിര്‍ത്താത്തതിനെത്തുടര്‍ന്ന് യാത്രക്കാരന്‍ ഡ്രൈവറുടെ നേര്‍ക്ക് ഇറച്ചിവെട്ടുകത്തി എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസ് വിചാരണ തുടങ്ങി. സംഭവത്തിന്റെ വ്യക്തതയ്ക്കായി സിസിടിവി ദൃശ്യങ്ങള്‍ കാണണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ജഡ്ജ്.

44കാരനായ റോബര്‍ട്ട് ഫൊഗാര്‍ടിയാണ് ഡ്രൈവറെ ആക്രമിച്ചതിന് വിചാരണ നേരിടുന്നത്. കേസുമായി ബന്ധപ്പെട്ട് ഇയാളെ ബൈല്‍ബ്രിഗനിലുള്ള കാര്‍ഡി റോക്ക് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കഴിഞ്ഞ ജനുവരി 27ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ആട്രിയം റോഡിലൂടെ ബസില്‍ സഞ്ചരിക്കുമ്പോള്‍ പ്രതി കറിക്കത്തി കൈയ്യില്‍കരുതിയിരുന്നതായി ഡബ്ലിന്‍ ഡിസ്ട്രിക്ട് കോടതിയില്‍ സമതിച്ചിരുന്നു.

ഫോഗാര്‍ടി സംഭവദിവസം വളരെ അധികം മദ്യപിച്ചിരുന്നുവെന്നും സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ഇറങ്ങണമെന്ന് വാശിപിടിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ മൊഴി നല്‍കി. ഫൊഗാര്‍ടിയുടെ ആവശ്യം ഡ്രൈവര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഡ്രൈവര്‍ക്കുനേരെ കത്തി എറിഞ്ഞത്.

തൊഴില്‍ രഹിതനായ റോബര്‍ട്ട് ഇതുവരെയായി അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കേസ് കോടതി പരിഗണനയ്‌ക്കെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതി കോടതിയില്‍ ഹാജരായില്ല.
കേസ് ഡിസ്ട്രിക്ട് കോടതിയില്‍ നിന്നും സര്‍ക്യൂട്ട് കോടതിയിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ ജഡ്ജ് തീരുമാനമോടുത്തിട്ടില്ല. അതിനായി സിസിടിവി ദൃശ്യങ്ങള്‍ കൂടി ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ജഡ്ജ്. തീരുമാനത്തിനു മുന്‍പായി ബസ് ഡ്രൈവറുടെ വിചാരണ കൂടി നടത്തും.

Scroll To Top