Friday December 09, 2016
Latest Updates

ബസ്സ് വ്യാപാരത്തിനായി ഐറിഷ് കമ്പനി ഇനി ഇന്ത്യയിലേക്ക്

ബസ്സ് വ്യാപാരത്തിനായി ഐറിഷ് കമ്പനി ഇനി ഇന്ത്യയിലേക്ക്

ഡബ്ലിന്‍ : വെറുതെ നാടു ചുറ്റി സഞ്ചരിക്കാനായല്ല ബെല്ലിമേനയില്‍ നിന്നും ഇന്ത്യയിലേക്ക് അവര്‍ പുറപ്പെടുന്നത്. പാരമ്പര്യമായി തുടര്‍ന്നുവരുന്ന വ്യാപാര സമുച്ഛയത്തില്‍ ഇന്ത്യന്‍ കമ്പനിയെക്കൂടി ഉള്‍പ്പെടുത്താനാണ്.

അയര്‍ലണ്ടിലെ ബെല്ലിനേമയിലെ ഹെഡ് കോട്ടേഴ്‌സില്‍ നിന്നും ഇന്ത്യയിലേക്ക് വ്യാപാരം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റൈറ്റ് ഗ്രൂപ്പ്. റോഡ് ട്രാന്‍സ് പോര്‍ട്ട് രംഗത്തെ ഒരു കുതിപ്പാവും ഇനി നടക്കാന്‍ പോകുന്നത് എന്ന വിശ്വാസത്തിലാണ് കമ്പനി.

റൈറ്റ് ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത് 1948ലാണ്. ഒരു സാധാരണ കുടുംബത്തിലെ അച്ഛനും മകനും ചേര്‍ന്ന് ആരംഭിച്ച ഒരു പ്രഥമ സംരഭമായിരുന്നു അത്. ഈ 67 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ യൂറോപ്പിലെ മികച്ച ബസ് നിര്‍മ്മാണ കമ്പനി എന്ന പേര് സ്വന്തമാക്കാനും റൈറ്റ് ഗ്രൂപ്പിനു കഴിഞ്ഞു
.
ഇവര്‍ ഇപ്പോള്‍ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നത് ഇന്ത്യന്‍ ബസ്സ് നിര്‍മ്മാതാക്കളായ ഡൈമ്‌ലറുമായി കൂട്ടുചേര്‍ന്ന് വ്യാപാരം വിപുലീകരിക്കാന്‍ തന്നെയാണ്.ഇവരുടെ കൂട്ടായ്മ വ്യാപാര മേഖലയില്‍ തന്നെ വന്‍ കുതിപ്പാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് റൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മാര്‍ക് നോഡര്‍.

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷക്കാലത്തോളമായി ഈ ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്ന് വ്യാപാരം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു റൈറ്റ് ഗ്രൂപ്പ്. ഇതിനിടയില്‍ തന്നെ ഏഷ്യയിലേക്കുള്ള കയറ്റുമതി വര്‍ദ്ധിക്കുകയും ചെയ്തിരുന്നു.

ലണ്ടനിലെ ഹൈബ്രിഡ് ബസ്സുകളുടെ രൂപകല്പനയും പുറംചട്ട നിര്‍മ്മാണവും ഏറ്റെടുത്ത് നിര്‍മ്മിച്ചതാണ് ഈ അടുത്ത കാലത്തെ റൈറ്റിന്റെ മറ്റൊരു നേട്ടം.
ഇതനുസരിച്ച് 2016നുള്ളില്‍ 600ഓളം ഹൈബ്രിഡ് ബസ്സുകളാണ് ലണ്ടനില്‍ സര്‍വ്വീസില്‍ വരാന്‍ പോകുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിന്ും വരുന്ന പ്രോജക്ടുകള്‍ക്കും കമ്പനി മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് നോഡര്‍ പറഞ്ഞു.

പഠനങ്ങള്‍ക്കും വളര്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ക്കുമായി കമ്പനി നല്‍കുന്ന അര്‍പ്പണ മനോഭാവം തന്നെയാണ് റൈറ്റിന്റെ ഉയര്‍ച്ചകള്‍ക്കു കാരണം.
കഴിഞ്ഞ സെപ്തംബര്‍ മുതലുള്ള കഴിഞ്ഞ 12 മാസക്കാലത്തെ പഠന, പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി ചിലവഴിച്ചത് 3.2 മില്ല്യണ്‍ പൗണ്ടാണ്.

വാര്‍ഷിക കണക്കെടുപ്പനുസരിച്ച് യുകെയിലും വിദേശത്തുമായി 2 മില്ല്യണ്‍ പൗണ്ടോളം പണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായും കമ്പനി ചിലവഴിച്ചിട്ടുണ്ട്.
സ്വപ്‌നവും അത് സാക്ഷാത്കരിക്കാന്‍ കാണിച്ച മനക്കരുത്തുമാണ് ഒരു സാധാരണ കുടുംബം തുടങ്ങിയ വ്യവസായത്തെ ഇത്രയേറെ പച്ചപിടിക്കാന്‍ സഹായിച്ചത്.
കുറച്ച് വര്‍ഷങ്ങളായി പൊളാരിസ് സോഫ്റ്റ്‌വെയര്‍, ഫസ്റ്റ്‌സോര്‍സ്, എല്‍ ആന്റ് ടി ഇന്‍ഫോടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുടെ കടന്നു വരവ് അയര്‍ലണ്ടിലും കാണാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ റൈറ്റ് ഗ്രൂപ്പ് പോലെ ഒരു കമ്പനി ഇന്ത്യയിലേക്ക് വ്യാപാരത്തിനായി പോകുന്നത് ഇത് ആദ്യമായാണ്.

Scroll To Top