Sunday December 04, 2016
Latest Updates

ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ കബറടക്കം ഇന്ന്

ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ കബറടക്കം ഇന്ന്

കോട്ടയം: കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ കബറടക്കം ഇന്ന്. പത്താനാപുരം മൗണ്ട് താബോര്‍ ദയറായിലെ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ ബുധനാഴ്ച രാവിലെ 11 മണിക്കാണ് കബറടക്കം. സംസ്‌കാര ശുശ്രൂഷകള്‍ക്കു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച വൈകിട്ടാണ് കാലം ചെയ്തത്. കോട്ടയം പഴയ സെമിനാരി, ദേവലോകം അരമന എന്നിവടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ പത്തനാപുരത്തേക്ക് കൊണ്ടുപോയി. ഭൌതിക ശരീരം റോഡ് മാര്‍ഗമാണ് പത്തനാപുരത്തേക്ക് കൊണ്ടുപോയത്. യാത്രാമധ്യേ നൂറുകണക്കിന് വിശ്വാസികള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Scroll To Top