Tuesday December 06, 2016
Latest Updates

ബസില്‍ യാത്ര ചെയ്യവേ അയര്‍ലണ്ടില്‍ നൈജീരിയന്‍ വംശജനെതിരെ വംശീയ ആക്രണം

ബസില്‍ യാത്ര ചെയ്യവേ അയര്‍ലണ്ടില്‍ നൈജീരിയന്‍ വംശജനെതിരെ വംശീയ ആക്രണം

ഡബ്ലിന്‍:ബസില്‍ യാത്ര ചെയ്യവേ നൈജീരിയന്‍ വംശജനെതിരെ അയര്‍ലണ്ടില്‍ വംശീയ ആക്രമണം. യോമി ഒഗുയെമി എന്ന
ചെറുപ്പക്കാരനെതിരെ ബുധനാഴ്ചയാണ് വംശീയ ആക്രണം ഉണ്ടായത്. ഇയാള്‍ കില്‍ക്കെനിയില്‍ നിന്ന് ഡബ്ലിനിലേക്ക് യാത്ര ചെയ്യുന്നതിനിടെ മദ്യലഹരിയില്‍ എത്തിയ ഒരാള്‍ ആക്രമിക്കുകയായിരുന്നു. അസഭ്യം പറഞ്ഞു ഇയാള്‍ക്ക് സമീപത്ത്എത്തിയ അക്രമി സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് യോമിയെ മര്‍ദ്ദിക്കുകയായിരുന്നു. ഒരു പ്രകോപനവും കൂടാതെയാണ് മദ്യപന്‍ തന്നെ ആക്രമിച്ചതെന്ന് യോമി പറഞ്ഞു.

മൂന്ന് കുട്ടികളുടെ പിതാവ് കൂടിയായ യോമി 2005 ലാണ് അയര്‍ലണ്ടിലേക്ക് കുടിയേറിയത്. കില്‍ക്കെനിയിലെ ഒരു ധനകാര്യ സ്ഥാപനത്തിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. കൗണ്ടി കില്‍ഡെയറിലെ ആതിയില്‍ നിന്നാണ് അക്രമി ബസില്‍ കയറിയത്. കയറിയ ഉടന്‍ തന്നെ ഇയാള്‍ യോമിയുടെ നേരെ തിരിയുകയായിരുന്നു. ബസിലെ സഹയാത്രക്കാരനായിരുന്ന ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായജാക്ക് റിയര്‍ഡ്രന്‍ എന്ന പതിനെട്ടുകാരന്‍ സംഭവ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തൊപ്പിയും നേവി സ്വെറ്ററും ധരിച്ച് എത്തിയ ഒരു മധ്യവയസ്‌കനാണ് ആക്രമണം
അഴിച്ചുവിട്ടത്.

ആക്രമണം രൂക്ഷമായതോടെ ജാക്ക് ഉള്‍പ്പെടെയുള്ള സഹയാത്രികര്‍ ഇടപെട്ടു ആക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമി പിന്മാറാന്‍ തയ്യാറായില്ല. 20 മിനിറ്റോളം മര്‍ദ്ദനം തുടര്‍ന്നതായി ജാക്ക് പറഞ്ഞു. യാത്രയുടെ മുഴുവന്‍ സമയവും ആക്രമണം തുടര്‍ന്നതായാണ് സഹയാത്രികര്‍ പറയുന്നത്. സമീപകാലത്ത കുടിയേറ്റക്കാര്‍ക്കെതിരെ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് അയര്‍ലണ്ടില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം മോഷ്ടാവിനെ തടഞ്ഞു വച്ചതിന്റെ പേരില്‍ ഡബ്ലിനിലെ ഷോപ്പ് ജീവനക്കാരായ ഏഷ്യന്‍ വംശജര്‍ക്കെതിരെ വംശീയ ആക്രമണം
ഉണ്ടായിരുന്നു.

Scroll To Top