Monday December 05, 2016
Latest Updates

ബസിലെ കള്ളന്റെ വീഡിയോ വൈറലാവുന്നു (ചിരിക്കരുത് പ്ലീസ്… )

ബസിലെ കള്ളന്റെ വീഡിയോ വൈറലാവുന്നു (ചിരിക്കരുത് പ്ലീസ്… )

സില്‍ നിന്ന് സഹയാത്രക്കാരിയുടെ ബാഗ് തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച യുവാവ് ബസിനുള്ളില്‍ കുടുങ്ങി. ചിലിയിലാണ് സംഭവം. ബസിനുള്ളിലേക്ക് വരിവരിയായി കയറുന്ന യാത്രക്കാരില്‍ ഏറ്റവും പിന്നില്‍ നിന്ന് എത്തിയ ഒരു യുവാവാണ് മോഷണ ശ്രമം നടത്തിയത്. ഇയാള്‍ ബാഗ് തട്ടിയെടുത്ത് പുറത്തേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ ഓട്ടോമാറ്റിക് ഡോര്‍ ലോക്ക് ചെയ്തു. വാതില്‍ അടയ്ക്കുന്നതിനിടെ ഒരു കൈ വാതിലില്‍ കുടുങ്ങിയ യുവാവിന് പുറത്ത് ഇറങ്ങാനോ രക്ഷപെടാനോ സാധിച്ചില്ല. ഇതോടെ കള്ളന്റെ കഷ്ടകാലം ആരംഭിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ. ബസ് ഡ്രൈവര്‍ ഒരു റോളര്‍ തടി കൊണ്ട് ഈ യുവാവിനെ ക്രൂരമായി മര്‍ദിക്കാനും തുടങ്ങി. 

ഡോറിനിടയില്‍ കൈ കുടുങ്ങിപ്പോയ യുവാവിന് അടി മുഴുവന്‍ നിന്ന് കൊള്ളുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ഇതിനിടെ പോലീസിനെ വിവരം അറിയിച്ചതനുസരിച്ച് ബസ് അടുത്ത സ്റ്റോപ്പില്‍ എത്തിയപ്പോഴേയ്ക്ക് പിന്നാലെ എത്തിയ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ചിലിയിലാണ് സംഭവം നടന്നത്. മോഷണ ശ്രമത്തിന്റെയും പിന്നീട് യുവാവിനെ ബസ് ഡ്രൈവര്‍ അടിച്ച് ശരിപ്പെടുത്തുന്നതിന്റെയും ബസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ബസ് അധികൃതര്‍ പുറത്തുവിട്ടു

Scroll To Top