Saturday December 10, 2016
Latest Updates

ബസിനുള്ളില്‍ സാന്റയെ വിലക്കുന്നതിനെതിരെ യാത്രക്കാര്‍

ബസിനുള്ളില്‍ സാന്റയെ വിലക്കുന്നതിനെതിരെ യാത്രക്കാര്‍

കോര്‍ക്ക്: ബസിനുള്ളില്‍ സാന്റയെ വിലക്കുന്നതിനെതിരെ യാത്രക്കാര്‍. ബസ് എറാനിലെ ഡ്രൈവര്‍മാര്‍ സാന്റയുടെ വേഷം ധരിച്ച് ബസ് ഓടിക്കുന്നത്നിരോധിച്ചതിനെതിരെയാണ് യാത്രക്കാര്‍ രംഗത്ത് വന്നത്. ബസ് എറാന്റെ നടപടിക്കെടിക്കെതിരെ യാത്രക്കാര്‍ സാന്റയുടെ വേഷം ധരിച്ച് ബസില്‍ യാത്ര ചെയ്തു പ്രതിഷേധിച്ചു. കോര്‍ക്കിലെ യാത്രക്കാരാണ് ബസില്‍ സാന്റയെ വിലക്കിയതിനെതിരെ പ്രതിഷേധിച്ചത്.
മറ്റുള്ളവരും ഈ പ്രതിഷേധത്തില്‍ പങ്കു ചേരണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. റൂട്ട് 214 ലെ ബസുകളിലാണ് സാന്റയെ നിരോധിച്ചത്. പാട്രിക്സ്ട്രീറ്റില്‍ നിന്ന് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് ഈ റൂട്ടില്‍ ഓടുന്നത്. ഡ്രൈവര്‍മാര്‍ സാന്റയുടെ തൊപ്പി ധരിക്കുന്നത് പോലും നിരോധിച്ചിരിക്കുകയാണെന്ന് സാന്റ വേഷം ധരിച്ച് പ്രതിഷേധിച്ച യാത്രക്കാര്‍ കുറ്റപ്പെടുത്തി.

അതേസമയം സുരക്ഷാ പ്രശ്‌നം മുന്‍ നിര്‍ത്തിയാണ് ബസില്‍ ഡ്രൈവര്‍മാര്‍ സാന്റ വേഷം ധരിക്കുന്നത് നിരോധിച്ചത് എന്നാണു ബസ് എറാന്‍ അധികൃതരുടെ വിശദീകരണം. 60 മുതല്‍ 70 യാത്രക്കാരെ വരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കേണ്ട ഡ്രൈവര്‍മാര്‍ സാന്റ വേഷം കെട്ടി ജോലിയുടെ ഗൌരവം കളയേണ്ടന്നാണ് ബസ് എറാന്‍ അധികൃതരുടെ നിലപാട്.

Scroll To Top