Sunday December 04, 2016
Latest Updates

ബഷീര്‍ കഥകളുടെ നാടകാവിഷ്‌കരണം’ഇമ്മണി ബല്യ ഒന്ന്’ ഇന്ന്

ബഷീര്‍ കഥകളുടെ നാടകാവിഷ്‌കരണം’ഇമ്മണി ബല്യ ഒന്ന്’   ഇന്ന്

ഡബ്ലിന്‍: നാട്ടരങ്ങ് നാടകസംഘം ഡബ്ലിന്‍ അവതരിപ്പിക്കുന്ന ‘ഇമ്മണി ബല്യ ഒന്ന്’ മാര്‍ച്ച് 29 ശനിയാഴ്ച(ഇന്ന്)  ഏഴ് മണിക്ക് ഡബ്ലിന്‍ ഓ’റെലി തീയെറ്ററില്‍ വെച്ച് അരങ്ങേറുന്നു.

മലയാള നോവലിസ്റ്റും സ്വാതന്ത്ര്യ സമര പോരാളിയും മണ്ണില്‍ ആഴങ്ങളോളം വേരുകള്‍ ഉള്ള ആകാശത്തോളം ശാഖകളുള്ള ഒരു വൃക്ഷത്തെപോലെ ആയിരുന്ന ബേപ്പൂര്‍ സുല്‍ത്താന്റെ കഥകള്‍ക്കാണ് നാട്ടരങ്ങ് നാടക രൂപം നല്‍ക്കുന്നത്. ലോക സാഹിത്യത്തിലേക്ക്  വിരല്‍ത്തുമ്പുകളും ഗോവണിപടികളും ഇല്ലാതെ വളര്‍ന്ന് കയറിയ കഥകളായ പ്രേമലേഖനം, മതിലുകള്‍, ഹുന്ത്രാപ്പി ബസ്സുട്ട, പോലീസുകാരന്റെ മകന്‍ എന്നീ കഥകള്‍ ഒരു നൂല്‍ചരടില്‍ കോര്‍ത്തിണക്കിയാണ് നാടകം മുന്നോട്ട് പോകുന്നത്.

ഉണ്ണി പൂണിത്തുറ രചിച്ച നാടകം അനു ജോസ് ആണ് സംവിധാനം ചെയ്യുന്നത്. ഇതിന്റെ പശ്ചാത്തലസ സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിപാല്‍ ആണ്

റിസണ്‍ ചുങ്കത്ത്,അജിത് കേശവന്‍ എന്നിവര്‍ കലാ സംവിധാനവും, കിരണ്‍ ബാബു ലൈറ്റ് ഡിസൈനും ചെയ്യുന്നു.ബിപിന്‍ ചന്ദ് നിര്‍മ്മാണ നിയന്ത്രണവും പ്രിന്‍സ് അങ്കമാലിസഹ സംവിധാനവും നിര്‍വഹിക്കുന്ന നാടകത്തില്‍ പ്രദീപ് ചന്ദ്രന്‍, ഉദയ് നൂറനാട്, പ്രിന്‍സ് അങ്കമാലി, ഷൈജു ലൈവ്, ബൈജു, നിഷ കൃഷ്ണന്‍, തോമസ് ചെറിയാന്‍, മാത്യൂസ്, ജിതിന്‍, സ്മിത അലക്‌സ് എന്നിവര്‍ നാടകത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു,

Scroll To Top