Saturday December 03, 2016
Latest Updates

ബലേ ഭേഷ് !എന്തൊരു നിയമം! ….. അയര്‍ലണ്ടിലെ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് മദ്യപിച്ചും വാഹനമോടിക്കാം !

ബലേ ഭേഷ് !എന്തൊരു നിയമം! ….. അയര്‍ലണ്ടിലെ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് മദ്യപിച്ചും വാഹനമോടിക്കാം !

ഡബ്ലിന്‍ :നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേ തരത്തില്‍ ബാധകമാക്കണമെന്ന ആവശ്യവുമായി ലേബര്‍ സെനറ്റര്‍ രംഗത്ത്. വാഹന ഗതാഗത നിയമ വ്യവസ്ഥയില്‍ റ്റിഡിമാര്‍ക്കും സെനേറ്റര്‍മാര്‍ക്കും അനുവദിച്ചിരിക്കുന്ന ചില ഇളവുകള്‍ക്കെതിരെയാണ് പ്രതിഷേധവുമായി ലേബര്‍ സെനറ്റര്‍ ജോണ്‍ വേലന്‍ രംഗത്തെത്തിയത്.
ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ സാധാരണക്കാര്‍ക്ക് മദ്യപിച്ച് വാഹനമോടിക്കുന്നത് പൂര്‍ണ്ണമായും വിലക്കപ്പെടുകയും ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കഠിനമായ പിഴയോ ശിക്ഷകളോ നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സമയത്ത് പല കാരണങ്ങളാലും റ്റിഡിമാരും സെനേറ്റര്‍മാരും ഈ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കപ്പെടുകയാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാവണമെന്നാണ് ജോണ്‍ വേലന്‍ അഭിപ്രായപ്പെടുന്നത്.
ഒയ്‌റീച്ചസ് നിയമവ്യവസ്ഥകള്‍ അനുസരിച്ച് ലെയ്ന്‍സ്റ്റര്‍ ഹൗസിലേക്കോ അവിടെ നിന്നും പുറത്തേക്കോ പോകുന്ന ഒരാള്‍ മദ്യപിച്ചു വാഹനമോടിച്ചാലും ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് ചാര്‍ജ് ചെയ്യപ്പെടുകയില്ല. ഈ നിയമം ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ജോണ്‍ വേലന്‍ പറയുന്നത്.
ഇതു സംബന്ധിച്ച വേലന്‍ കൊണ്ടുവന്ന ബില്ലിന്റെ രണ്ടാം ഘട്ട ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നു. പൊതുജനങ്ങളെ നിര്‍ബന്ധിപ്പിച്ച് അനുസരിപ്പിക്കുന്ന നിയമങ്ങള്‍ അവരുടെ പ്രതിനിധികളായി ഭരണത്തിലേറ്റപ്പെടുന്നവര്‍ക്കും ഒരേപോലെ ബാധകമായിരിക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ വേലന്‍ അഭിപ്രായപ്പെട്ടു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം സമൂഹത്തില്‍ ജീവിക്കുന്ന എല്ലാവരും ഒരുപോലെ തന്നെ ഏറ്റെടുക്കണമെന്നും വേലന്‍ പറഞ്ഞു.
ഭരണഘടനയില്‍ ഉള്ള ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ക്ക് വേണ്ടെന്നുള്ള നിലപാടില്‍ സെനേറ്റര്‍മാരും റ്റിഡിമാരും എത്തണമെന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് ബാധകമാവുന്ന നിയമങ്ങള്‍ തന്നെ എല്ലാവര്‍ക്കും ബാധകമാക്കണമെന്നും ബില്ല് അവതരിപ്പിച്ചതിലൂടെ വേലന്‍ വ്യക്തമാക്കി

Scroll To Top