Tuesday December 06, 2016
Latest Updates

ബലാത്സംഗത്തിന്റെ ഇരയ്ക്ക് പ്രതിമാസം 500 രൂപയും 25 കിലോ അരിയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബലാത്സംഗത്തിന്റെ ഇരയ്ക്ക് പ്രതിമാസം 500 രൂപയും 25 കിലോ അരിയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

റായ്പ്പൂര്‍: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് പ്രതിമാസം 500 രൂപയും 25 കിലോ അരിയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഛത്തീസ്ഗഡിലെ നാട്ടുകൂട്ടമാണ് ഈ വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലത്തിലാണ് സംഭവം. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നാട്ടുകൂട്ടത്തില്‍ പരാതിപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം കഴിയുന്നത് വരെയാണ് പ്രതിമാസം 500 രൂപയും 25 കിലോ അരിയും നല്‍കേണ്ടത്.

നാട്ടുകൂട്ടത്തിന്റെ വിധി നടപ്പാക്കുന്നതില്‍ പ്രതികള്‍ അലംഭാവം കാട്ടിയാല്‍ കേസ് പോലീസിനു കൈമാറുമെന്നാണ് നിര്‍ദ്ദേശം. അതേസമയം ഉത്തരവിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവിനെതിരെ രംഗത്ത് വന്നു. ആളുകള്‍ക്ക് നിയമത്തോടുള്ള ഭയവും ബഹുമാനവും ഇതുവഴിപോകുമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും കുറ്റപ്പെടുത്തി.

Scroll To Top