Wednesday December 07, 2016
Latest Updates

ബലാത്സംഗം ചെറുത്ത പതിനാറുകാരിയെ തീയിലെറിഞ്ഞ് കൊന്നു

ബലാത്സംഗം ചെറുത്ത പതിനാറുകാരിയെ തീയിലെറിഞ്ഞ് കൊന്നു

ലക്‌നൗ:ബലാത്സംഗം ചെറുത്ത പതിനാറുകാരിയെ തീയിലെറിഞ്ഞ് കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. പെണ്‍കുട്ടി ബലാത്സംഗം ചെറുത്തതിനെ തുടര്‍ന്ന് മുന്‍ ഗ്രാമത്തലവനും ഒരു സംഘം ആളുകളും ചേര്‍ന്ന് പെണ്‍കുട്ടിയെ തീയില്‍ തള്ളിയിട്ട് കൊല്ലുകയിരുന്നു. പെണ്‍കുട്ടിയുടെ ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച ശേഷമാണ് പെണ്‍കുട്ടിയെ തീയില്‍ എറിഞ്ഞത്. ഉത്തര്‍പ്രദേശിലെ ബസ്റ്റി ജില്ലയിലാണ് സംഭവം.

ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്ന കെട്ടിത്തൂക്കിയ സംഭവത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും ക്രൂരമായ ബലാത്സംഗം സംബന്ധിച്ച വാര്‍ത്ത യുപിയില്‍ നിന്ന് തന്നെ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദളിത് സഹോദരിമാരെ കൊന്ന സംഭവം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ യുപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് വിടാന്‍ തീരുമാനിച്ചു.

Scroll To Top