Thursday December 08, 2016
Latest Updates

ബജറ്റ് 2014: കായികരംഗത്തുനിന്നും വെട്ടിക്കുറച്ചത് 3.1 മില്ല്യണ്‍ യൂറോ

ബജറ്റ് 2014: കായികരംഗത്തുനിന്നും വെട്ടിക്കുറച്ചത് 3.1 മില്ല്യണ്‍ യൂറോ

ഡബ്ലിന്‍ :കായികരംഗത്തിന് കഴിഞ്ഞവര്‍ഷം നല്‍കിയതില്‍ നിന്നും 3.1 മില്ല്യണ്‍ യൂറോ കുറവുവരുത്തിയതില്‍ ഐറിഷ് സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. 2013ല്‍ നല്‍കിയതില്‍ നിന്നും 8 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 2014 ബജറ്റു പ്രകാരം 40 മില്ല്യണ്‍ യൂറോ കായികരംഗത്തിന് അനുവദിച്ചിട്ടുണ്ട്.
നൂറോളം വരുന്ന ഐറിഷ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനുകള്‍ക്ക് പ്രവര്‍ത്തിക്കാനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഫണ്ടാണ് ഈ 40 മില്ല്യണ്‍ യൂറോ. ഒരാള്‍ക്ക് 8.73 യൂറോ വച്ച് ഉപയോഗിക്കാന്‍ മാത്രമായിരിക്കും ഇതുവഴി സാധിക്കുക.
ഐറിഷ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ അതൃപ്തി കായിക വകുപ്പ് മന്ത്രി ലിയോ വരദ്കറിനെ അറിയിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പിനായി മാറ്റി വച്ചിട്ടുള്ള 13.3 ബില്ല്യണ്‍ യൂറോയെ അപേക്ഷിച്ച് കായികരംഗത്തിന് മാറ്റി വച്ചിരിക്കുന്നത് ഇതിന്റെ 0.003 ശതമാനം മാത്രമാണ്.
സാമ്പത്തിക നേട്ടങ്ങള്‍ കൂടുതല്‍ രാജ്യത്തിന് ഉണ്ടാക്കിക്കൊടുക്കാന്‍ കഴിയുന്ന സ്‌പോര്‍ട്‌സ് മേഖലയില്‍ വെട്ടിച്ചുരുക്കലുകള്‍ നടത്തിയതിനെ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ എതിര്‍ത്തിട്ടുണ്ട്‌

Scroll To Top