Friday December 09, 2016
Latest Updates

ബജറ്റ് 2014ന് ഇനി 17 ദിവസം കൂടി :മിനിമം കൂലി 9 യൂറോ 20 സെന്റാക്കണമെന്ന് ഐക്യ ട്രേഡ് യൂണിയനുകള്‍

ബജറ്റ് 2014ന് ഇനി 17 ദിവസം കൂടി :മിനിമം കൂലി 9 യൂറോ 20 സെന്റാക്കണമെന്ന് ഐക്യ ട്രേഡ് യൂണിയനുകള്‍

ഡബ്ലിന്‍ :ഐറിഷ് ബജറ്റവതരണം ഈ വര്‍ഷം മുതല്‍ ഒക്ടോബറില്‍ നടക്കും. ഇനി ബജറ്റവതരണത്തിന് 17 ദിവസങ്ങള്‍ മാത്രം ബാക്കി. ബജറ്റ് ഒക്ടോബര്‍ 15 ന് അവതരിപ്പിക്കേണ്ടി വന്നത് യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളിലെ ധനകാര്യ വകുപ്പ് മന്ത്രിമാരുമായി ഐറിഷ് ധനകാര്യ മന്ത്രി മൈക്കല്‍ നൂനന്‍ ഉണ്ടാക്കിയ ധാരണയനുസരിച്ചാണ്

.
പുതിയ തീരുമാനത്തിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടോ എന്നു പരിശോധിക്കാനായി എല്ലാ രാജ്യങ്ങളും ഒക്ടോബറില്‍ തന്നെ ബജറ്റിന്റെ പൂര്‍ണ്ണ രൂപം യൂറോപ്യന്‍ കമ്മീഷനെ ഏല്‍പ്പിക്കേണ്ടതുണ്ട്

ഒക്ടോബറില്‍ ബജറ്റിന്റെ കരടുരൂപം അവതരിപ്പിച്ച് ഡിസംബറില്‍ യഥാര്‍ത്ഥ ബജറ്റവതരണം നടത്താനായിരുന്നു പദ്ധതിയിട്ടതെങ്കിലും അയര്‍ലണ്ടില്‍ രണ്ടു ബജറ്റവതരണങ്ങള്‍ വേണ്ടെന്ന നിലപാടാണ് നൂനന്‍ തീരുമാനിച്ചത്.

ഇത്തവണത്തെ ബജറ്റവതരണത്തില്‍ അയര്‍ലണ്ടിനും പോര്‍ച്ചുഗീസിനും ഉപകാരപ്പെടുന്ന വിധത്തില്‍ പദ്ധതികള്‍ കൊണ്ടുവരണമെന്ന് യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ തീരുമാനിച്ചിരുന്നു.

ഒന്‍പതു ശതമാനം നിരക്ക് വാറ്റ് നിര്‍ദേശമാണ് ഹോസ്പിറ്റാലിറ്റി സെക്ടറിനായി നൂനന്‍ അടുത്ത ബജറ്റില്‍ കരുതി വച്ചിരിക്കുന്നത്. 2011ല്‍ ഉള്ളതിനേക്കാളും 13.5ശതമാനം ടാക്‌സ് നിരക്കും കുറച്ചിട്ടുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക പരിഷ്‌കരണം എന്നീ മേഖലകളിലും പുരോഗമന പരമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്.

ഇപ്പോഴുള്ള 8 യൂറോ 65 സെന്റ് എന്ന മിനിമം കൂലി എന്നത് 9 യൂറോ 20 സെന്റ് എന്നാക്കി മാറ്റണമെന്ന് ട്രേഡ് യൂണിയനുകളുടെ ഐക്യസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .

എന്റ കെന്നിയുടെ ഭരണ പരിഷ്‌കാരങ്ങളുടെ നിര്‍ണ്ണായക ഘടകമായി ബജറ്റ് 2014 മാറും എന്നാണ് റിപ്പോര്‍ട്ട്. നവംബറോടെ തന്നെ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും പൂര്‍ണ്ണമായും കരകയറാന്‍ അയര്‍ലണ്ടിനു സാധിക്കും എന്നാണ് എന്റ കെന്നിയും പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റവതരണത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

പരമ്പരാഗതമായി ഡിസംബറില്‍ നടത്തി വരുന്ന ബജറ്റവതരണം ഈ വര്‍ഷം മുതലാണ് ഒക്ടോബറില്‍ നടത്താന്‍ തീരുമാനിച്ചത്.

Scroll To Top