Sunday December 04, 2016
Latest Updates

ബജറ്റ് : സാമൂഹിക ക്ഷേമവകുപ്പില്‍ അഴിച്ചുപണികള്‍ വേണമെന്ന് പ്രധാനമന്ത്രി

ബജറ്റ് : സാമൂഹിക ക്ഷേമവകുപ്പില്‍ അഴിച്ചുപണികള്‍ വേണമെന്ന് പ്രധാനമന്ത്രി

ലിമറിക്ക്:ബജറ്റിന്റെ ഭാഗമായി സാമൂഹിക ക്ഷേമ വകുപ്പില്‍ അഴിച്ചുപണികള്‍ നടത്താന്‍ പ്രധാനമന്ത്രി എന്റ കെന്നി ഒരുങ്ങുന്നു. ടാക്‌സ് വര്‍ദ്ധനവിലൂടെയും ആനുകൂല്യങ്ങളുടെ വെട്ടിച്ചുരുക്കലുകളിലൂടെയും ഇത്തവണ 2.5 ബില്ല്യണ്‍ യൂറോ ആണ് ബജറ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബജറ്റവതരണം ചൊവ്വാഴ്ച്ച നടക്കും.

സാമൂഹിക ക്ഷേമവകുപ്പില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അല്ലെങ്കില്‍ നീണ്ടകാലത്തേക്ക് തന്നെ അയര്‍ലണ്ടില്‍ തൊഴില്ലില്ലായ്മ എന്ന പ്രശ്‌നം തലയുയര്‍ത്തി നില്‍ക്കുമെന്ന് പ്രധാനമന്ത്രി എന്റ കെന്നി പറഞ്ഞു. അതുകൊണ്ട് തന്നെ സാമൂഹിക ക്ഷേമവകുപ്പിലെ മാറ്റം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സര്‍ക്കാര്‍ വെല്‍ഫെയര്‍ വിഭാഗത്തെ ശരിയായ രീതിയില്‍ ക്രമീകരിക്കുന്നതില്‍ പരാജിതരായെന്ന് എന്റ കെന്നി ആരോപിച്ചു. ഫിന്‍ഗീല്‍ നാഷണല്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ജൊവാന്‍ ബര്‍ടണുള്ള ഒരു മുന്നറിയിപ്പു കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
സാമൂഹിക ക്ഷേമ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ് ചെയ്യുക എന്ന് എന്റ കെന്നി പറഞ്ഞു.
തൊഴില്‍ രഹിതരായ പലര്‍ക്കും ഒരു ജോലിയിലേക്ക് പ്രവേശിക്കാന്‍ കൂടി കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ വെല്‍ഫെയര്‍ രീതി തടസമാവുകയാണ്. പലരുടെയും പലരുടെയും അവസരങ്ങളും അവരുടെ പുതുതലമുറകളുടെ അവസരങ്ങളും വരെ ഇതുകാരണം ഇല്ലാതാവുകയാണെന്നും എന്റ കെന്നി കൂട്ടിച്ചേര്‍ത്തു. അത്തരം തെറ്റായ വെല്‍ഫെയര്‍ രീതികളെ മാറ്റിയെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ ഇന്‍കംടാക്‌സിന് യാതൊരു മാറ്റങ്ങളും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്‍ ടാക്‌സ് നിരക്കും 12.5 ശതമാനം എന്നുള്ള അതേ നിലയില്‍ തുടരുമെന്നും ആഗോള തലത്തില്‍ അത് കൂടുതല്‍ ഇന്‍വെസ്റ്റര്‍സിനെ ആകര്‍ഷിക്കാന്‍ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top