Monday December 05, 2016
Latest Updates

ബജറ്റില്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍

ബജറ്റില്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍

ഡബ്ലിന്‍: അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ എടുത്ത് കളയുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍.

വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് വരുന്ന ബജറ്റോടെ അവസാനമാകുമെന്ന് അവര്‍ സൂചിപ്പിച്ചു. യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ജോണ്‍ ബര്‍ട്ടന്‍.

കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ നീക്കുന്നത് കൂടാതെ അടുത്ത വര്‍ഷം നികുതി ഇളവ് നല്‍കാന്‍ സാധിക്കുമെന്നും ലേബര്‍ നേതാക്കള്‍ കരുതുന്നു. യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജിന്റെ വെട്ടിച്ചുരുക്കലിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഉപപ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വരുന്ന ഒരു വര്‍ഷത്തിനകം മുഴുവന്‍ നികുതി കോഡുകളും മാറുമെന്നും ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ വീടുകള്‍ ലഭ്യമാക്കുക, സോഷ്യല്‍ ഹൌസിംഗ് എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വരുന്ന ബജറ്റില്‍ ഹൌസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് പാക്കേജ് ഉണ്ടാകുമെന്നും ജോണ്‍ ബര്‍ട്ടന്‍ വ്യക്തമാക്കി.കഴിഞ്ഞ കുറെ ബജറ്റുകളിലായി കണ്ടുവരുന്ന കടുത്ത ചെലവു ചുരുക്കല്‍ നടപടികള്‍ ഇത്തവണ ഉണ്ടാകില്ലെന്ന് പബ്ലിക് എക്‌സ്പ്പന്‍ഡിച്ചര്‍ മന്ത്രി ബ്രെണ്ടന്‍ ഹൌളിനും സൂചന നല്‍കി. ഒക്ടോബര്‍ 14 നാണ് അടുത്ത ബജറ്റ്.

Scroll To Top