Tuesday December 06, 2016
Latest Updates

ബജറ്റിന് ശേഷം കൂടുതല്‍ അധ്യാപകരെയും ഗാര്‍ഡയെയും നിയമിക്കും,ജല നിരക്കില്‍ ഇളവ് വരുത്താന്‍ സാധ്യത 

ബജറ്റിന് ശേഷം കൂടുതല്‍ അധ്യാപകരെയും ഗാര്‍ഡയെയും നിയമിക്കും,ജല നിരക്കില്‍ ഇളവ് വരുത്താന്‍ സാധ്യത 

ഡബ്ലിന്‍: 2015 ലെ ബജറ്റിന് ശേഷം കൂടുതല്‍ അധ്യാപകരെയും ഗാര്‍ഡയെയും നിയമിക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍. ആയിരത്തിലധികം അധ്യാപകരെയും അധിക ഗാര്‍ഡ ഉദ്യോഗസ്ഥരെയുമാണ് നിയമിക്കുന്നത്. 2015 ബജറ്റില്‍ പദ്ധതികള്‍ക്കായി നീക്കി വയ്‌ക്കേണ്ട തുക സംബന്ധിച്ച് കൂടിയാലോചനകള്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ജോണ്‍ ബര്‍ട്ടന്‍. വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന്റെ ആവശ്യപ്രകാരമാണ് അധ്യാപക നിയമനത്തിന് തുക നീക്കി വച്ചത്. പ്രധാനമായും പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമനത്തിനാണ് വിദ്യാഭ്യാസ വകുപ്പ് തുക ആവശ്യപ്പെട്ടത്. 

ഗാര്‍ഡയില്‍ കൂടുതല്‍ നിയമനം നടത്താന്‍ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡാണ് ആവശ്യപ്പെട്ടത്. നിലവില ഗാര്‍ഡയില്‍ 13,000 ജീവനക്കാരുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ കുറവ് നികത്താനാണ് മന്ത്രി ബജറ്റില്‍ ഫണ്ട് വകയിരുത്തണമെന്ന് ആവശ്യപ്പെട്ടത്. ഗാര്‍ഡയ്ക്ക് പുതിയ ഡിവിഷണല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മ്മിക്കാനും ഗാര്‍ഡയുടെ ഐടി സംവിധാനം വിപുലപ്പെടുത്താനും ബജറ്റില്‍ തുക നീക്കിയിരുത്തിയിട്ടുണ്ട് എന്നറിയുന്നു.

താഴ്ന്നവരുമാനക്കാര്‍ക്ക് പുതിയതായി ഏര്‍പെടുത്തിയ ജലനിരക്കില്‍ ഏതാനം ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട് 

പരിസ്ഥിതി മന്ത്രാലയത്തിനും ബജറ്റില്‍ ഫണ്ട് നീക്കിയിരുത്തിയിട്ടുണ്ട്. സോഷ്യല്‍; ഹൗസിംങ്ങിനായി നല്ലൊരു സംഖ്യ മാറ്റി വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പിന് വേണ്ടി മന്ത്രി ലിയോ വരദ്കര്‍ 13 ബില്യന്‍ യൂറോയാണ് ആവശ്യപ്പെടുന്നത് .

ഉയര്‍ന്ന ഇന്‍കം ടാക്‌സ് പരിധിയില്‍ ഒരു ശതമാനം ഇളവ് ഉറപ്പാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.ആരോഗ്യവകുപ്പിന് കൂടുതല്‍ ഫണ്ടിംഗ് ബജറ്റില്‍ ലഭിച്ചേക്കും.

സിഗരിറ്റിന്റെ വില ബജറ്റില്‍ വര്‍ദ്ധിപ്പിച്ചെക്കുമെങ്കിലും മദ്യ വില കൂടുകയില്ല എന്നാണ് വിലയിരുത്തല്‍

Scroll To Top