Saturday December 03, 2016
Latest Updates

ബജറ്റിന് ഇനി രണ്ട് ദിവസങ്ങള്‍ കൂടി ബാക്കി ,കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ സാമൂഹ്യ ക്ഷേമരംഗത്തെന്ന് സൂചന

ബജറ്റിന് ഇനി രണ്ട്   ദിവസങ്ങള്‍ കൂടി ബാക്കി ,കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ സാമൂഹ്യ ക്ഷേമരംഗത്തെന്ന് സൂചന

ഡബ്ലിന്‍ :ബജറ്റിന് ഇനി രണ്ട്  ദിവസങ്ങള്‍ മാത്രം. അവസാനഘട്ട മിനുക്കുപണികളുമായി ബജറ്റ് 2014 ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വെല്‍ഫെയര്‍ വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

വീട്ടുടമസ്ഥര്‍ക്ക് ലഭിക്കുന്ന ബെനഫിറ്റ് പാക്കേജില്‍ പെന്‍ഷനേഴ്‌സിനും വയ്യാതായ ആളുകള്‍ക്കും ഗ്യാസ്, ഇലക്ട്രിസിറ്റി, ടെലിഫോണ്‍ എന്നിവയ്ക്കനുവദിച്ചിരുന്ന അലവന്‍സ് പരീക്ഷണാടിസ്ഥാനത്തില്‍ വെട്ടിച്ചുരുക്കുന്നതിനായുള്ള പദ്ധതികളും ബജറ്റിന്റെ ഭാഗമായി ചര്‍ച്ച ചെയ്യുന്നുണ്ട്. 84 മില്ല്യണ്‍ യൂറോയോളമാണ് ഇത്തരം വെട്ടിച്ചുരുക്കലുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

പെന്‍ഷനേഴ്‌സിനുള്ള യാത്രാ ആനുകൂല്യങ്ങളും, സൗജന്യ ടിവി ലൈസന്‍സും റദ്ദാക്കണം എന്ന ആവശ്യം ഒരു വിഭാഗങ്ങളും അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം തന്നെ വാദപ്രതിവാദങ്ങള്‍ അവസാനിച്ചിരുന്നെങ്കിലും അവസാന തീരുമാനം കൈക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മന്ത്രി ജൊവാന്‍ ബര്‍ടണ്‍ പറഞ്ഞു. വെല്‍ഫെയര്‍ ബജറ്റിലൂടെ 440 മില്ല്യണ്‍ യൂറോ എങ്കിലും തിരിച്ചുപിടിക്കണമെന്ന ജൊവാന്റെ ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ഇത് 300 മില്ല്യണ്‍ യൂറോ എന്ന തലത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ജൊവാന്‍.
മന്ത്രി ജൊവാനും അവരെ പിന്തുണയ്ക്കുന്ന ലേബര്‍ പാര്‍ട്ടിക്കാരും സഭയിലെ വമ്പന്‍ ശക്തിയായ ഫൈന്‍ഗീലിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. ഒരു സോഫ്റ്റര്‍ ബജറ്റിനെക്കാളും ആരോഗ്യ മേഖലയില്‍ നിന്നുള്ള ലാഭത്തെയാണ് ഫൈന്‍ഗീല്‍ പ്രോത്സാഹിപ്പിക്കുന്നത്. 2.5 ബില്ല്യണ്‍യൂറോയാണ് ബജറ്റിനായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. ട്രോയികയുടെ 600 മില്ല്യണ്‍ യൂറോ എന്ന ലക്ഷ്യത്തില്‍ നിന്നും വളരെ ചെറുതുമാണ് ഇത്.
ബജറ്റ് കണക്കു പ്രകാരം ഇത്തവണ കൂടുതല്‍ ചിലവഴിക്കാന്‍ പോകുന്നത് ആരോഗ്യ മേഖലയില്‍ തന്നെയായിരിക്കും. 150 മില്ല്യണ്‍ യൂറോയോ അതില്‍ കൂടുതലോ ഇതിനുവേണ്ടി മാറ്റിവച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ സപ്ലിമെന്ററി സഹായങ്ങള്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും കൂടുതല്‍ പദ്ധതികള്‍ക്കായും ഇത്തവണ ലഭിക്കില്ലെന്നാണ് പബ്ലിക് എക്‌സ്‌പെന്റിച്ചര്‍ വകുപ്പ് മന്ത്രി ബ്രണ്ടാന്‍ ഹോളിന്‍ ആരോഗ്യമന്ത്രി ജെയിംസ് റീലിയോട് പറഞ്ഞിരുന്നത്.
ഇന്ന് നടത്തുന്ന ചര്‍ച്ചയിലാണ് അത്തരം സപ്ലിമെന്ററി എസ്റ്റിമേറ്റുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ തീരുമനമെടുക്കേണ്ടത്. കാബിനറ്റ് തീരുമാനിച്ച പ്രത്യേക യോഗം രാവിലെ നടന്നിരുന്നു. ഇനി ഞായറാഴ്ച്ചയാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

Scroll To Top