Friday December 09, 2016
Latest Updates

ബജറ്റവതരണം പുരോഗമിക്കുന്നു: വിദ്യാഭ്യാസ മേഖലയില്‍ 1,250 അധിക ടീച്ചര്‍മാരെ നിയമിക്കും

ബജറ്റവതരണം പുരോഗമിക്കുന്നു: വിദ്യാഭ്യാസ മേഖലയില്‍ 1,250 അധിക ടീച്ചര്‍മാരെ നിയമിക്കും

ഡബ്ലിന്‍ :വിദ്യാഭ്യാസമേഖലയില്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരുതല്‍ ബജറ്റില്‍ പ്രധാന ഇനമായി ഉള്‍പ്പെടുത്തി. അടുത്ത വര്‍ഷത്തോടെ 1,250 അധിക ടീച്ചര്‍മാരെ സ്‌കൂളുകളില്‍ നിയമിക്കും.

കൂടുതല്‍ ടീച്ചര്‍മാരെ സ്‌കൂളുകളില്‍ നിയമിക്കുക വഴി ക്ലാസ് സാന്ദ്രത വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
ബജറ്റ് 2014ല്‍ ഏറ്റവും കൂടുതല്‍ വെട്ടിച്ചുരുക്കലുകള്‍ വന്നേക്കാം എന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്ന മേഖലയായിരുന്നു വിദ്യാഭ്യാസ മേഖല. എന്നാല്‍ പ്രതീക്ഷിച്ചത്രയും കുറവുകളൊന്നും വിദ്യാഭ്യാസമേഖലയില്‍ വരുത്തിയിട്ടില്ല.

സ്‌പെഷല്‍ കോഴ്‌സുകളുടെ ട്രെയിനിംഗിന് ഏര്‍പ്പെടുത്തിയിരുന്ന ഡബിള്‍ പേമെന്റ് നിര്‍ത്തലാക്കിയിട്ടുണ്ട്.
സെക്കണ്ടറി, െ്രെപമറി വിഭാഗങ്ങളില്‍ ഉണ്ടാവുന്ന കുട്ടികളുടെ വര്‍ദ്ധനവാണ് പുതിയ ടീച്ചര്‍മാരെ നിയമിക്കാന്‍ കാരണമാവുന്നത്. രണ്ടു വിഭാഗങ്ങളിലും 450ഓളം ടീച്ചര്‍ ജോലിയാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. െ്രെപമറി വിഭാഗത്തില്‍ കതൂടുതലായി 350 ടീച്ചിംഗ് ജോലി കൂടി ഒഴിവുവന്നേക്കും.
കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ടീച്ചിംഗ് മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ തുറന്നുവെക്കുകയാണ്.

സ്‌കൂളുകള്‍ക്ക് അനുവദിച്ചിരുന്ന സഹായങ്ങളില്‍ വെട്ടിച്ചുരുക്കലുകളൊന്നും വരുത്തിയിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കപ്പെടാനുള്ള തരത്തില്‍ ഇനി ഈ വര്‍ഷം മാറ്റങ്ങള്‍ ഒന്നും വരുത്തില്ല.

Scroll To Top