Friday December 09, 2016
Latest Updates

ബംഗ്ലാദേശില്‍ നിന്ന് മരുന്ന് കടത്തിയ ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ വിചാരണ പുരോഗമിക്കുന്നു

ബംഗ്ലാദേശില്‍ നിന്ന് മരുന്ന് കടത്തിയ ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ വിചാരണ പുരോഗമിക്കുന്നു

ഡബ്ലിന്‍: ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി മരുന്ന് കടത്തിക്കൊണ്ടു വന്ന ഡോക്ടര്‍ക്കെതിരെ വിചാരണ തുടങ്ങി. ഡബ്ലിനില്‍ താമസിക്കുന്ന ഡോക്ടറും ഭാര്യയും ചേര്‍ന്നാണ് മരുന്ന് കടത്തിയത്. സൌത്താഫ്രിക്കക്കാരന്‍ ഡോ. സാമുവല്‍ വാന്‍ എദേന്‍, ഭാര്യ സെല്‍ദ വാന്‍ എദേന്‍ എന്നിവരാണ് മരുന്ന് കടത്തിന് പിടിയിലായത്.

ഇയാള്‍ വര്‍ഷങ്ങളായി മാലഹൈഡില്‍ മെഡിക്കല്‍ സെന്റര്‍ നടത്തി വരികയാണ്. അനധികൃതമായി മരുന്ന് കടത്തിയതിന് ഐറിഷ് മെഡിസിന്‍സ് ബോര്‍ഡ് ആക്റ്റ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 2012 ജൂണ്‍ 12 ന് ഡബ്ലിന്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഡോക്ടറുടെ ബാഗില്‍ നിന്നാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മരുന്ന് കണ്ടെടുത്തത്. 

കസ്റ്റംസ് പരിശോധനയിലാണ് മരുന്ന് കണ്ടെടുത്തത്. ഡബ്ലിന്‍ ജില്ലാ കോടതിയിലാണ് ഇവര്‍ക്കെതിരെ വിചാരണ നടക്കുന്നത്. അരിക്‌സോന്‍, ഡോര്‍മിറ്റോള്‍,ഹൈപ്‌നോഫാസ്റ്റ് തുടങ്ങിയ മരുന്നുകളാണ് ഡോക്ടര്‍ കടത്തിക്കൊണ്ടു വന്നത്. അയര്‍ലണ്ടില്‍ വില്‍ക്കാന്‍ അനുമതി ഇല്ലാത്ത മരുന്നുകളാണ് ഇവ. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാവുന്ന മരുന്നുകള കൂടിയാണ് ഇവ.അതേസമയം ബംഗ്ലാദേശില്‍ നിന്ന് മരുന്ന് കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണെന്ന് അറിയില്ലായിരുന്നെന്നാണ് ഡോക്ടറുടെയും ഭാര്യയുടെയും വാദം.

Scroll To Top