Sunday December 04, 2016
Latest Updates

ഫ്‌ലോറിഡയില്‍ വിമാനം തകര്‍ന്ന് വീണ് നാല് അയര്‍ലണ്ടുകാര്‍ക്ക് പരുക്ക്

ഫ്‌ലോറിഡയില്‍ വിമാനം തകര്‍ന്ന് വീണ് നാല് അയര്‍ലണ്ടുകാര്‍ക്ക് പരുക്ക്

ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ വിമാനം തകര്‍ന്ന് വീണ് നാല് അയര്‍ലണ്ടുകാര്‍ക്ക് പരുക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേരുടെ പരുക്ക് സാരമുള്ളതല്ല. പരുക്കേറ്റവരില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. ഫ്‌ലോറിഡയിലെ ഒരു പബ്ലിക് പാര്‍ക്കിലാണ് വിമാനം തകര്‍ന്ന് വീണത്. തിങ്കളാഴ്ച രാവിലെയാണ് വിമാനം തകര്‍ന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിംഗിള്‍ എഞ്ചിന്‍ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പൈലറ്റും മറ്റൊരാളും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ബേമൌണ്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. തലഹസി റീജണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 8.15 ന് പുറപ്പെട്ട വിമാനം ഫ്‌ലോറിഡയിലെ തന്നെ മറ്റൊരു വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു.

സംഭവത്തില്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു. 40 വര്‍ഷത്തിലധികം പഴക്കമുള്ള വിമാനമാണ് തകര്‍ന്ന് വീണത്. വിമാനത്തിന്റെ കാലപ്പഴക്കമാണോ തകര്‍ന്ന് വീഴാന്‍ കാരണമെന്നും ഫ്‌ലോറിഡ ഏവിയേഷന്‍ അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

Scroll To Top