Monday December 05, 2016
Latest Updates

ഫ്രീ സര്‍വീസില്‍ , ഇനി ഗൂഗിള്‍ ക്രഡിറ്റ് കാര്‍ഡ് !

ഫ്രീ സര്‍വീസില്‍ , ഇനി ഗൂഗിള്‍ ക്രഡിറ്റ് കാര്‍ഡ് !

പുത്തന്‍ ക്രഡിറ്റ് കാര്‍ഡ് സമ്പ്രദായവുമായി ഇനി ഗൂഗിളും. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായും എടിഎം സെന്ററില്‍ നിന്നും പണം പിന്‍വലിക്കുന്നതിനായുമുള്ള ക്രഡിറ്റ് കാര്‍ഡുകളാണ് ഗൂഗിള്‍ ഇന്‍ക് വിപണിയിലിറക്കാന്‍ പോകുന്നത്. പക്ഷേ ആഗ്രഹിക്കാന്‍ വരട്ടെ.. ഇത് യുഎസില്‍ മാത്രമേ ഇറക്കാന്‍ തീരുമാനിച്ചിട്ടുള്ളൂ. അതിനുശേഷം ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കുമെന്നുമാത്രം.
സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനും ഓണ്‍ലൈന്‍ പേമെന്റ് സര്‍വ്വീസുമായ ഗൂഗിള്‍ വാലറ്റ് എക്കൗണ്ടില്‍ ഉള്ള ഉപഭോക്താവിന്റെ സമ്പാദ്യത്തിനനുസരിച്ചാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. ഇതനുസരിച്ച് ഉപഭോക്താവിന് ഷോപ്പിംഗ് നടത്താനും പണം എടിഎമ്മിലൂടെ പിന്‍വലിക്കാനും സാധിക്കും.
ലക്ഷക്കണക്കിന് സ്ഥലങ്ങളിലാണ് കാര്‍ഡ് സ്വകരിക്കപ്പെടാനുള്ള സൗകര്യം കമ്പനി ഒരുക്കുന്നത്. മാസ്റ്റര്‍ കാര്‍ഡുകളിലും എടിഎം മെഷീനുകളിലും കാര്‍ഡുകളെ സ്വീകരിക്കാനുള്ള വഴിയും കമ്പനി ഒരുക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.
ഈ കാര്‍ഡുകള്‍ക്ക് ഉപഭോക്താവ് യാതൊരു ചാര്‍ജും അടക്കേണ്ടിവരില്ലെന്നാണ് കമ്പനി ഇപ്പോള്‍ അറിയിക്കുന്നത്. കാര്‍ഡ് തികച്ചും സൗജന്യമായിരിക്കുമെന്നും വാര്‍ഷിക നിരക്കിലോ പ്രതിമാസ നിരക്കിലോ ചാര്‍ജുകള്‍ ഈടാക്കില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നു.
ടെക്‌നോളജി ബ്ലോഗില്‍വന്ന ഒരു റിപ്പോര്‍ട്ടാണ് ഗൂഗിള്‍ വാലറ്റ് ആന്‍ഡ് പേമെന്റ് ഗ്രൂപ് തലവനയിരുന്ന ഒസാമ ബിഡറിനെ ഗൂഗിള്‍ കണ്‍സ്യൂമര്‍ ക്രഡിറ്റ് കാര്‍ഡ് എന്ന ആശയത്തിലേക്ക് എത്തിച്ചത്.
ലോകത്തിലെ മികച്ച ഇന്റര്‍നെറ്റ് സര്‍ച്ച് എന്‍ജിനായ 2011ല്‍ തന്നെ പ്രത്യേക ആഡ് വോര്‍ഡ്‌സ് ബിസിനസ് ക്രഡിറ്റ് കാര്‍ഡ് എന്ന നിലയില്‍ പരസ്യം നല്‍കുന്ന ഉപഭോക്താക്കള്‍ക്കായി ഒരു കാര്‍ഡ് ഇറക്കിയിരുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഗൂഗിളില്‍ നിന്നും പരസ്യം വാങ്ങുകയും ചെയ്യാമായിരുന്നു.
വാലറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സാധനം വാങ്ങുന്നതിന്റെയും പണമിടപാട് നടത്തുന്നതിന്റെയും വിവരങ്ങളും ഉപഭോക്താവിന്റെ പേരും വിലാസവും ഒക്കെ വിവരങ്ങളായി സൂക്ഷിക്കപ്പെടുമെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.
ബാങ്ക് എക്കൗണ്ടുമായി യോജിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് വാലറ്റ് കാര്‍ഡുകളിലെ സംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. കഴിഞ്ഞ ബുധനാഴ്ച്ചയാണ് അറിയിപ്പുണ്ടായിരിക്കുന്നത്. ബുധനാഴ്ച്ച മുതല്‍ തന്നെ വാലറ്റ് കാര്‍ഡിനായി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.10മുതല്‍ 12 വരെ ദിവസങ്ങള്‍ക്കിടയില്‍ തന്നെ കാര്‍ഡ് ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കും

Scroll To Top