Sunday December 04, 2016
Latest Updates

ഫ്രീഡം ഓഫ് ഡബ്ലിന്‍ പുരസ്‌ക്കാരം ജോണ്‍ ഗില്‍സിനും ബ്രദര്‍ കെവിന്‍ ക്രൌലെയ്ക്കും

ഫ്രീഡം ഓഫ് ഡബ്ലിന്‍ പുരസ്‌ക്കാരം ജോണ്‍ ഗില്‍സിനും ബ്രദര്‍ കെവിന്‍ ക്രൌലെയ്ക്കും

ഡബ്ലിന്‍: ഈ വര്‍ഷത്തെ ഫ്രീഡം ഓഫ് ഡബ്ലിന്‍ പുരസ്‌ക്കാരം ജോണ്‍ ഗില്‍സിനും ബ്രദര്‍ കെവിന്‍ ക്രൌലെയ്ക്കും. ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്കാണ് ഇരുവരെയും നാമനിര്‍ദ്ദേശം ചെയ്തത്. ഇന്നലെ വൈകുന്നേരം കൂടിയ കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം എടുത്തത്. ഡബ്ലിന്‍ നഗരത്തിന്റെ ജീവിതത്തിനും സംസ്‌കാരത്തിനും സംഭാവന നല്‍കിയവരെയാണ് ഫ്രീഡം ഓഫ് ഡബ്ലിന്‍ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ജോണ്‍ ഗില്‍സ് മുന്‍ ഫുട്‌ബോള്‍ താരവും ബ്രദര്‍ കെവിന്‍ ക്രൌലെ ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന കപ്പൂച്ചിന്‍ സെന്റര്‍ സ്ഥാപകനുമാണ്. 2015 ആദ്യം പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. 

അയര്‍ലണ്ട് കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ജോണ്‍ ഗില്‍സ് ഇംഗ്ലീഷ് ഫുട്‌ബോളിലെ തിളങ്ങുന്ന താരമായിരുന്നു. രാജ്യത്തിനു വേണ്ടി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 1963 ലെ എഫ്എ കപ്പ് ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ ജോണ്‍ ഗില്‍സിന്റെ നേതൃത്വത്തില്‍ യുനൈറ്റഡ് നേടിയിട്ടുണ്ട്. പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ കെവിന്‍ ക്രൌലെ സാമൂഹ്യ സേവന രംഗത്ത് സജീവമാണ്. ബൌ സ്ട്രീറ്റില്‍ 1969 ല്‍ കപ്പൂച്ചിന്‍ ഡേ സെന്റര്‍ സ്ഥാപിച്ച അദ്ദേഹം പ്രതിദിനം 800 ഭവന രഹിതര്‍ക്ക് ഭക്ഷണവും കിടക്കാന്‍ ഇടവും നല്‍കുന്നു

Scroll To Top