Saturday December 03, 2016
Latest Updates

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ സഭ കപ്പിത്താനില്ലാത്ത കപ്പല്‍ പോലെയെന്ന്അമേരിക്കന്‍ കര്‍ദിനാള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ സഭ കപ്പിത്താനില്ലാത്ത കപ്പല്‍ പോലെയെന്ന്അമേരിക്കന്‍ കര്‍ദിനാള്‍

ന്യുയോര്‍ക്ക്: ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്. ഒരു സ്പാനിഷ് കത്തോലിക്ക വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റെയ്മണ്ട് ബര്‍ക്ക് മാര്‍പ്പാപ്പയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനംഉന്നയിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ സഭ കപ്പിത്താന്‍ ഇല്ലാത്ത കപ്പല്‍ പോലെ ആയെന്ന് റെയ്മണ്ട് ബര്‍ക്ക് കുറ്റപ്പെടുത്തി.

സെന്റ് ലൂയിസ് മുന്‍ ആര്‍ച്ച് ബിഷപ്പാണ് റെയ്മണ്ട് ബര്‍ക്ക്. മാര്‍പ്പാപ്പയെ വ്യക്തിപരമായി വിമര്‍ശിക്കുകയല്ല. എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ബര്‍ക്ക് പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍സഭയുടെ പ്രയാണം കപ്പിത്താന്‍ ഇല്ലാത്ത കപ്പലിനോടെ ഉപമിക്കാന്‍ സാധിക്കൂ എന്നും റെയ്മണ്ട് ബര്‍ക്ക് പറഞ്ഞു. സഭയുടെ നിലവിലെ സ്ഥിതിയില്‍ നിരവധി പേര്‍ തന്നോട ആശങ്ക പങ്കു വച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സഭയിലെ യാഥാസ്ഥിക നിലപാടുകള്‍ക്കൊപ്പം നില്ക്കുന്ന കര്‍ദിനാളാണ് റെയ്മണ്ട് ബര്‍ക്ക്.

വിവാഹമോചിതര്‍ക്ക് കൂദാശകള്‍ അനുവദിക്കുന്നതിനോടും സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കുന്നതിനോടും രൂക്ഷമായ എതിര്‍പ്പുള്ള കര്‍ദിനാളാണ് റെയ്മണ്ട് ബര്‍ക്ക്. നേരത്തെ മാര്‍പാപ്പയ്‌ക്കെതിരെ രംഗത്ത് വന്ന ബര്‍ക്കിനെ വത്തിക്കാന്‍ ഉന്നത കോടതിയുടെ തലവന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.

Scroll To Top