Tuesday December 06, 2016
Latest Updates

ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുകൂലിച്ച് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് 

ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുകൂലിച്ച് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് 

ഡബ്ലിന്‍: വിവാഹ നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനുള്ള മാര്‍പാപ്പയുടെ നീക്കത്തിന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡേര്‍മറ്റ് മാര്‍ട്ടിന്റെ പിന്തുണ. ഗര്‍ഭനിരോധനം, വിവാഹമോചനം തുടങ്ങി സഭ നൂറ്റാണ്ടുകളായി എതിര്‍ത്തിരുന്ന വിഷയങ്ങളില്‍ പുനര്‍വിചിന്തനം വേണമെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന സഭ സിനഡില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയെ പിന്തുണച്ച് രംഗത്ത് വന്നത്. 

സഭയിലെ പാരമ്പര്യ നിയങ്ങള്‍ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് ആര്‍ച്ച് ബിഷപ്പ് മുന്നോട്ട് വച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുന്നതിന് താന്‍ അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഒരു വിഭാഗം കര്‍ദിനാള്‍മാര്‍ ഇതിനെതിരെ രൂക്ഷമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ജര്‍മന്‍ ആര്‍ച്ച് ബിഷപ്പ് ജെറാര്‍ഡ് മുള്ളര്‍, കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക് തുടങ്ങിയവരാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്. 

അതേസമയം വിവാഹ മോചനം, ഗര്‍ഭ നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ സഭ ദയാപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്നാണ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന്റെ അഭിപ്രായം. അടുത്ത മാസം നടക്കുന്ന സിനഡില്‍ ഐറിഷ് കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഡേര്‍മറ്റ് മാര്‍ട്ടിന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ അനുകൂലിച്ച് അഭിപ്രായം രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top