Saturday December 03, 2016
Latest Updates

ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം കേരളം സന്ദര്‍ശിച്ചേക്കും; കേരളത്തിലെത്തുന്ന രണ്ടാമത്തെ പോപ്പ്

ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം കേരളം സന്ദര്‍ശിച്ചേക്കും; കേരളത്തിലെത്തുന്ന രണ്ടാമത്തെ പോപ്പ്

കൊച്ചി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം അവസാനം കേരളം സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാവറ ഏലിയാസ് അച്ചന്‍, എവുപ്രാസ്യാമ്മ എന്നിവരെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്ന പ്രഖ്യാപനവും കേരളത്തില്‍ വച്ച് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍പാപ്പ ശ്രീലങ്കയും ഫിലിപ്പീന്‍സും സന്ദര്‍ശിക്കുന്നുണ്ട്. ഇതോടൊപ്പമാണു അദ്ദേഹത്തെ ഇന്ത്യയിലേക്കും, പ്രത്യേകിച്ച് കേരളത്തിലേക്കും കൊണ്ടുവരാന്‍ ശ്രമം നടക്കുന്നത്.

കാത്തലിക് ബിഷപ്‌സ് കോണ്‍ഗ്രസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) പ്രസിഡന്റും മലങ്കര കത്തോലിക്ക സഭാധ്യക്ഷനുമായ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിലാണ് മാര്‍പാപ്പയെ കേരളത്തില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ ആകും മാര്‍പാപ്പയുടെ സന്ദര്‍ശനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം അദ്ദേഹം ഇന്ത്യയില്‍ എത്തും. മാര്‍പാപ്പ നേരത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ബി.സി.ഐയുടെ കത്ത് ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. ജോസഫ് ചിന്നയ്ന്‍ പ്രധയാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് കൈമാറിയിരുന്നു.

ഇതേതുടര്‍ന്ന് ഇന്ത്യ മാര്‍പാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിന് കൈമാറി. ഈ ഔദ്യോഗിക ക്ഷണം വത്തിക്കാന്‍ സ്വീകരിച്ചതോടെയാണ് മാര്‍പാപ്പയുടെ കേരള സന്ദര്‍ശനത്തിനു വഴി ഒരുങ്ങുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തില്‍ എത്തിയാല്‍ 28 വര്‍ഷത്തിനു ശേഷമാണു ഒരു മാര്‍പാപ്പ കേരളത്തിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമനാണു ആദ്യമായി കേരളം സന്ദര്‍ശിച്ച മാര്‍പാപ്പ. 1986 ഫെബ്രുവരിയിലാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. 1999 നവംബറില്‍ രണ്ടാം തവണയും ജോണ് പോല്‍ രണ്ടാമന്‍ ഇന്ത്യ സന്ദര്‍ശിച്ചു.

Scroll To Top