Saturday December 10, 2016
Latest Updates

ഫ്രാന്‍സിസ് പാപ്പയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം;ഒരു ഇന്ത്യക്കാരനെ കൂടി വിശുദ്ധനായി പ്രഖ്യാപിച്ചേക്കും

ഫ്രാന്‍സിസ് പാപ്പയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം;ഒരു ഇന്ത്യക്കാരനെ കൂടി വിശുദ്ധനായി പ്രഖ്യാപിച്ചേക്കും

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിച്ച  ശ്രീലങ്കന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യാക്കാരനായിരുന്ന വാഴ്ത്തപ്പെട്ട ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകള്‍.

Joseph_Vazഇന്ത്യയില്‍ നിന്നുള്ള ജോസഫ് വാസ് ഡച്ച് അധിനിവേശ കാലത്ത് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീലങ്കയില്‍ എത്തിയതാണ്.കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ആല്‍ബര്‍ട്ട് മാല്‍കം രഞ്ജിത്ത് അറിയിച്ചതാണ് ഇക്കാര്യം. 

2015 ജനുവരി 13 മുതല്‍ 15 വരെയാണ് പോപ്പിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം. ജനുവരി 13 ന് രാവിലെ കൊളംബോയില്‍ എത്തുന്ന പോപ്പ് ഫ്രാന്‍സിസ് മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജനുവരി 15 ന് ഫിലിപ്പീന്‍സിലെ മനിലയിലേക്ക് പോകും. ശ്രീലങ്കയില്‍ എത്തുന്ന പോപ്പ് ഫ്രാന്‍സിസ് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുമായും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. 

തുടര്‍ന്ന് ശ്രീലങ്കയിലെ പ്രശസ്തമായ ഒരു ലേഡി ബസിലിക്കയില്‍ പോപ്പ് സഭ വിശ്വാസികളെയും പുരോഹിത സമൂഹത്തെയും അഭിസംബോധന ചെയ്തു സംസാരിക്കും. നിഗെമ്പോയിലെ ഏഷ്യന്‍ തിയോളജിക്കല്‍ സൊസൈറ്റിയിലും പോപ്പ് ഫ്രാന്‍സിസ് സന്ദര്‍ശനം നടത്തും. 

Scroll To Top