Wednesday December 07, 2016
Latest Updates

ഫ്രാന്‍സില്‍ വിമാന ജീവനക്കാരുടെ സമരം; അയര്‍ലണ്ടിലേക്കുള്ള സര്‍വീസുകളും തടസപ്പെടും

ഫ്രാന്‍സില്‍ വിമാന ജീവനക്കാരുടെ സമരം; അയര്‍ലണ്ടിലേക്കുള്ള സര്‍വീസുകളും തടസപ്പെടും

ഡബ്ലിന്‍: ഫ്രാന്‍സിലെ എയര്‍ട്രാഫിക് കണ്‍ട്രോളേഴ്‌സ് സമരം അയര്‍ലണ്ടിലേക്കുള്ള വിമാനങ്ങളെയും ബാധിച്ചു. നാളെ അയര്‍ലണ്ടിലേക്കുള്ള ഏതാനും വിമാനങ്ങള്‍ റദ്ദാക്കി. സമരം ഫ്രാന്‍സിലേക്കുള്ള 26 വിമാനങ്ങളെ ബാധിച്ചതായി റയാന്‍ എയര്‍ വ്യക്തമാക്കി. നാളെ യാത്ര ചെയ്യാനിരിക്കുന്നര്‍ തങ്ങളുടെ വിമാനം സംബന്ധിച്ച വിവരങ്ങള്‍ യാത്രയ്ക്ക് മുമ്പേ എയര്‍പോര്‍ട്ടില്‍ വിളിച്ച് അന്വേഷിക്കണമെന്ന് റയാന്‍ എയര്‍ പറഞ്ഞു.

കൂടുതല്‍ വിമാനങ്ങളുടെ യാത്ര താമസിക്കുകയോ തടസ്സപ്പെടുകയോ ചെയ്‌തേക്കാമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. സമരം മൂലം ഡബ്ലിനും
ഫ്രാന്‍സിനും ഇടയിലെ ഒരു റിട്ടേണ്‍ ഫ്‌ളൈറ്റ് ക്യാന്‍സല്‍ ചെയ്തതായി എയര്‍ ലിംഗസ് പ്രത്യേക പ്രസ്താവന ഇറക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിഭാഗത്തില്‍ അനേകം യൂണിയനുകളാണ് പാരിസ്, ലിയോണ്‍, മാഴ്‌സെലി, തുളൂസ് വിമാനത്താവളങ്ങളിലും ഏകദിന സമരം ഉണ്ടായിരിക്കും.

പാരീസിലെ ചാള്‍സ് ഡി ഗൗലേ, ഓര്‍ലി തുടങ്ങിയ വിമാനത്താവളങ്ങളിലെ 30 ശതമാനം വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടേം. ലിയോണ്‍, മാഴ്‌സെലി, നൈസ്, തുളൂസ് എന്നീവിമാനത്താവളങ്ങള്‍ 20 ശതമാനം വിമാനങ്ങള്‍ കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Scroll To Top