Tuesday December 06, 2016
Latest Updates

ഫ്യൂണറല്‍ സര്‍വീസ് കേന്ദ്രത്തില്‍ തീപിടുത്തം; ഒരു ജീവനക്കാരനെ കാണാതായി

ഫ്യൂണറല്‍ സര്‍വീസ് കേന്ദ്രത്തില്‍ തീപിടുത്തം; ഒരു ജീവനക്കാരനെ കാണാതായി

ലൂത്ത്:: ശവസംസ്‌ക്കാര ക്രിയകള്‍ക്കുള്ള സേവനങ്ങള്‍ നല്‍കിവന്ന സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായി 30 കാരനെ കാണാതായതായി റിപ്പോര്‍ട്ട്. കൗണ്ടി ലൗത്തിലെ ആര്‍ഡിയിലെ ഫിന്‍ലേസ് ഫ്യൂണറല്‍ സര്‍വീസിലുണ്ടായ തീപിടുത്തത്തില്‍ ജീവനക്കാരനായ ഒരു ലിത്വാനികയക്കാരനെയാണ് കാണാതായത്. തീപിടുത്തം നടക്കുമ്പോള്‍ ഇയാള്‍ ഇവിടെ ഉണ്ടായിരുന്നതായാണ് സംശയം. വൈകുന്നേരം 5.15 ന് തീപിടുത്തം നടന്ന സമയം മുതലാണ് ഇയാളെ കാണാതായിരിക്കുന്നത്.

ശവപ്പെട്ടി നിര്‍മ്മിച്ച് നല്‍കിയിരുന്ന കമ്പനിയില്‍ തീപിടുത്തം നടക്കുമ്പോഴും പിന്നീട് തീ പടരുമ്പോഴും ഇയാള്‍ വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ഉണ്ടായിരുന്നതായിട്ടാണ് കരുതുന്നത്. അതേസമയം തീ പിടിച്ചത് ആകസ്മികമായിട്ടാണെന്നും സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ഗാര്‍ഡായിയുടെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തീപിടുത്തത്തില്‍ കനത്ത നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമായി.ഡണ്‍ഡാക്ക്, ദ്രോഗേഡാ, ആര്‍ഡീ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ സര്‍വീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ കൂടുതല്‍ നിരീക്ഷണം നടത്തി നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.

24 സ്റ്റാഫുകളുമായി 1933 ല്‍ ഒരു കുടുംബം തുടങ്ങിയതാണ് ഫിന്‍ലേസ്. ശവപ്പെട്ടി നിര്‍മ്മാണത്തിന് പുറമേ ശവസംസ്‌ക്കാര ചടങ്ങുകള്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനമായി ഇത് മാറിയത് ഏതാനും നാള്‍ മുമ്പാണ്. തീപിടുത്തം കണ്ട് വീട്ടുവളപ്പിലേക്ക് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിന്നീട് ഒഴിപ്പിച്ചു. തീ പിടുത്തത്തിനിരയായ വീട്ടുകാരെക്കുറിച്ചും അവരുടെ ബിസിനസിനെ കുറിച്ചും നാട്ടുകാര്‍ക്ക് നല്ലതേ പറയാനുള്ളൂ.നഗരത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ബിസിനസ് സ്ഥാപനങ്ങളില്‍ ഒന്നാണിത്. എല്ലാവരും ഇപ്പോള്‍ ഇവിടം വിട്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ കച്ചവടം വീണ്ടും തുടങ്ങാന്‍ ഇടയാകട്ടെയെന്നാണ് ഭൂരിപക്ഷം നാട്ടുകാരുടെയും അഭിപ്രായം.ഒരു നഴ്‌സിംഗ് ഹോം കൂടി പ്രവര്‍ത്തിച്ചിരുന്ന കെട്ടിട സമുച്ചയത്തില്‍ നിന്നും ഒരു ചെറിയ വിഭാഗം താമസക്കാര്‍ മാത്രം വേറെ കെട്ടിടത്തിലേക്ക് മാറി. ഇവര്‍ക്ക് ഉടന്‍ തന്നെ മടങ്ങി വരാനാകുമെന്ന് ഗാര്‍ഡായി വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top