Thursday December 08, 2016
Latest Updates

ഫോര്‍ഡ് എന്‍ഡവറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് വിപണിയില്‍

ഫോര്‍ഡ് എന്‍ഡവറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് വിപണിയില്‍

ഫോര്‍ഡ് എന്‍ഡവറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് വിപണിയില്‍ ഇറങ്ങി. ഹെഡ്!ലാംപുകള്‍ , ഗ്രില്‍ , മുന്‍ വശത്തെ ബമ്പറുകള്‍ എന്നിവ രൂപ മാറ്റത്തോടെയാണ് പുതിയ പതിപ്പില്‍ ഇറക്കിയിരിക്കുന്നത്. 16 ഇഞ്ച് അലോയ് വീലുകള്‍ക്കും പുതിയ രൂപകല്‍പ്പനയാണ് കമ്പനി നല്കിയിരിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനില്‍ സാറ്റലൈറ്റ് നാവിഗേഷനും ബ്ലൂടൂത്തും പുതിയ സവിശേഷതയായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

റിവേഴ്‌സ് ക്യാമറയാണ് മറ്റൊരു പ്രധാന സവിശേഷത. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഉള്ളിലെ സ്‌ക്രീന്‍ റിവേഴ്‌സ് ക്യാമറ മോഡിലേക്ക് ഓട്ടോമാറ്റിക്കായി മാറുകയും ചെയ്യും. മുന്‍ പതിപ്പുകളിലേതിനു സമാനമാണ് എഞ്ചിന്‍ ഘടന. 154 ബിഎച്ച്പി കരുത്തുള്ള മൂന്ന് ലീറ്റര്‍, കോമണ്‍ റയില്‍ ഡീസല്‍ എഞ്ചിന് അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമുണ്ട്.  380 എന്‍എം ആണ് ഈ വാഹനത്തിന്റെ പരമാവധി ടോര്‍ക്ക്.

മൂന്ന് ലീറ്റര്‍ എന്‍ജിനുള്ള എന്‍ഡേവറിന് രണ്ട് വീല്‍െ്രെഡവും ( റിയര്‍ വീല്‍ ) , നാലു വീല്‍ െ്രെഡവും ഇവയ്ക്ക് രണ്ടിനും ക്രൂസ് കണ്‍ട്രോളുമുണ്ട്. 2.5 ലീറ്റര്‍ എഞ്ചിനുള്ള പതിപ്പില്‍ റിയര്‍ വീല്‍ െ്രെഡവ് മാത്രമേ കമ്പനി ലഭ്യമാക്കിയിട്ടുള്ളൂ. 141 ബിഎച്ച്പി  330 എന്‍എം കരുത്തുള്ള ഈ 2.5 ലീറ്റര്‍ കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന്  ലീറ്ററിന് 12.67 കിമീ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Scroll To Top