Saturday December 03, 2016
Latest Updates

ഫോര്‍ട്ടി ഫീറ്റ് ബീച്ചില്‍ ഒളിഞ്ഞുനോട്ടക്കാര്‍ വര്‍ധിക്കുന്നു; കുട്ടികളുടെ പോലും നഗ്‌നചിത്രം പകര്‍ത്തുന്ന വിരുതന്‍മാര്‍ വിലസുന്നു

ഫോര്‍ട്ടി ഫീറ്റ് ബീച്ചില്‍ ഒളിഞ്ഞുനോട്ടക്കാര്‍ വര്‍ധിക്കുന്നു; കുട്ടികളുടെ പോലും നഗ്‌നചിത്രം പകര്‍ത്തുന്ന വിരുതന്‍മാര്‍ വിലസുന്നു

ഡബ്‌ളിന്‍: സൗത്ത് ഡബ്‌ളിനിലെ ഫോര്‍ട്ടി ഫീറ്റ് ബീച്ചില്‍ കുളിക്കുന്നവര്‍ക്ക് ശല്യമായി ഒളിഞ്ഞുനോട്ടക്കാര്‍ വര്‍ധിക്കുന്നു. കുളിക്കുന്നവരുടെ നഗ്‌ന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ദീര്‍ഘ ദൂരശേഷിയുള്ള ലെന്‍സുകളുമായാണ് ഒളിഞ്ഞു നോട്ടക്കാര്‍ കറങ്ങുന്നത്. സ്വിമ്മിംഗ് സ്യൂട്ടില്‍ കുളിക്കുന്ന സ്ത്രീകളുടെ ചിത്രം പകര്‍ത്തുന്ന ഒളിഞ്ഞുനോട്ടക്കാര്‍ കുട്ടികളെ പോലും വെറുതെ വിടുന്നില്ല. യുവതികള്‍ വസ്ത്രം മാറ്റുന്നത് കാത്ത് നിന്ന് ചിത്രം പകര്‍ത്തുന്ന വിരുതന്‍മാരും ബീച്ചില്‍ സജീവമാണ്.

ക്‌ളബ്ബിന് സമീപത്ത് നിന്നാണ് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുന്ന വിരുതന്‍മാര്‍ വിലസുന്നത്. സാന്‍ഡികോവ് ബാത്തേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഫ്രെഡ് എപ്‌സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒളിഞ്ഞു നോട്ടക്കാരെക്കുറിച്ച് നിരവധി സ്ത്രീകള്‍ പരാതി ഉന്നയിച്ച് രംഗത്ത് വന്നതായി എപ്‌സി പറഞ്ഞു. ഒളിഞ്ഞു നോട്ടക്കാരെ നിയന്ത്രിക്കാന്‍ അസോസിയേഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഫോര്‍ട്ടി ഫൂട്ട് ബാത്തേഴ്‌സ് അസോസിയേഷന്‍ പുരുഷന്‍മാര്‍ക്ക് മാത്രം അംഗത്വം നല്കിയിരുന്ന സംഘടനയാണ്. എന്നാല്‍ സമീപകാലത്ത് സ്ത്രീകള്‍ക്ക് കൂടി അംഗത്വം നല്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഇതോടെയാണ് ബീച്ചില്‍ ഒളിഞ്ഞു നോട്ടക്കാര്‍ വര്‍ധിച്ചത്.

ബീച്ചില്‍ ഒളിഞ്ഞു നോട്ടക്കാരും ഫോട്ടോ എടുപ്പുകാരും വര്‍ധിച്ചതയുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ലേബര്‍ കൌണ്‍സിലര്‍ ജെയ്ന്‍ ഡില്ലിന്‍ പറഞ്ഞു. കൌമാരക്കാരുടെയും യുവതികളുടെയും ചിത്രം പകര്‍ത്തുന്ന വിരുതന്‍മാര്‍ ബീച്ചില്‍ കറങ്ങുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവര്‍ ജെയ്ന്‍ വ്യക്തമാക്കി. എല്ലാ ദിവസവും ബീച്ചില്‍ പോയി താന്‍ ഇക്കാര്യം പരിശോധിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികളുടെ പോലും നഗ്‌നചിത്രം പകര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

Scroll To Top