Friday December 02, 2016
Latest Updates

ഫോണില്‍ ചൈല്‍ഡ് പോണോഗ്രഫി കണ്ട മകനെതിരെ ഗാര്‍ഡയ്ക്ക് പരാതിയുമായി ഡബ്ലിനിലെ അമ്മ

ഫോണില്‍ ചൈല്‍ഡ് പോണോഗ്രഫി കണ്ട മകനെതിരെ ഗാര്‍ഡയ്ക്ക് പരാതിയുമായി ഡബ്ലിനിലെ അമ്മ

ഡണ്‍ലേരി :ഫോണില്‍ ചൈല്‍ഡ് പോണാഗ്രഫി കണ്ടതിനെത്തുടര്‍ന്ന് 21കാരനായ മകനെതിരെ അമ്മ, ഗാര്‍ഡയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് മകനെ ജാമ്യത്തോടെ കോടതി റിമാന്‍ഡില്‍ വിട്ടു. ഇതിനുമുമ്പ് ഫോണില്‍ അഡല്‍റ്റ് വീഡിയോ കണ്ടതിനെത്തുടര്‍ന്ന് ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും അമ്മ, ഇയാളെ വിലക്കിയിരുന്നത്രേ.

ഇയാളുടെ ഫോണ്‍ പരിശോധിച്ച ഗാര്‍ഡ അതില്‍ നിന്നും ചൈല്‍ഡ് പോണോഗ്രഫിയടക്കമുള്ള വീഡിയോകള്‍ കണ്ടെടുത്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ചൈല്‍ഡ് പോണോഗ്രഫി ഡിസ്ട്രിബ്യൂട്ട് ചെയ്ത കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ചൈല്‍ഡ് പോണോഗ്രഫി കാണുന്നതരത്തില്‍ ഇയാള്‍ക്ക് മാനസികമായ വൈകല്യങ്ങളുണ്ടെന്നും ഇതിന് ചികിത്സ നല്‍കണമെന്നും കോടതി പറഞ്ഞു. ഇയാള്‍ക്ക് കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും ശാരീരിക ചൂഷണം ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.

Scroll To Top