Friday December 09, 2016
Latest Updates

ഫൈനല്‍ ഡബ്ലിനില്‍ ,ആവേശം പെര്‍ത്തില്‍

ഫൈനല്‍ ഡബ്ലിനില്‍ ,ആവേശം പെര്‍ത്തില്‍

ഡബ്ലിന്‍ :മത്സരം ഡബ്ലിനില്‍ ആണെങ്കിലും ആവേശം ആസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് .പെര്‍ത്തിലെ കുടിയേറ്റക്കാരായ നൂറുകണക്കിന് ഐറിഷ്‌കാരാണ് ഇന്നത്തെ ഐറിഷ് നാഷണല്‍ ഹര്‍ലിംഗ് മത്സരം കാണാനായി കാത്തിരിക്കുന്നത് .

ഫൈനലില്‍ എത്തിയ രണ്ടു ടീമുകള്‍ക്കും ആരാധകര്‍ ഉണ്ടെങ്കിലും ക്ലയറില്‍ നിന്നുള്ളവരാണ് പെര്‍ത്തില്‍ കൂടുതല്‍ .അവര്‍ ഇന്നലെ തന്നെ പെര്‍ത്ത് നഗരത്തില്‍ ഒത്തു ചേര്‍ന്ന് കൌണ്ടി ക്ലയറിനു അനുകൂലമായി ഒരു പ്രകടനം തന്നെ നടത്തി .

കൗണ്ടി ക്ലയറിന്റെ പതാകയുമേന്തി പെർത്തിലെ ആരാധകർ

കൗണ്ടി ക്ലയറിന്റെ പതാകയുമേന്തി പെർത്തിലെ ആരാധകർ

കൗണ്ടി ക്ലയറിന്റെ പതാകയും പിടിച്ചാണ് പ്രകടനക്കാര്‍ എത്തിയത്

ഇന്ന് ഡബ്ലിന്‍ നഗരത്തിലേയ്ക്ക് ഹര്‍ലിംഗ് പ്രേമികളുടെ ഒഴുക്കായിരിക്കും .അത്യന്തം ആവേശകരമായ നാഷണല്‍ ഹര്‍ലിംഗ് ഫൈനല്‍ മത്സരത്തില്‍ കൗണ്ടി ക്ലയറും ,കൗണ്ടി കോര്‍ക്കും ഏറ്റുമുട്ടും .ക്രോര്‍ക്ക് പാര്‍ക്കിലാണ് മത്സരം നടക്കുക .

മത്സരം കാണാനായി ഇന്നലെ മുതലേ നൂറുകണക്കിന് പേരാണ് നഗരത്തിലേയ്ക്ക് ഒഴുകിയെത്തുന്നത് .നഗരത്തിലെ ഇടത്തരം ഹോട്ടലുകളില്‍ പോലും ഇന്നലെ വാടകയ്ക്ക് മുറികള്‍ കിട്ടാനില്ലായിരുന്നു

Scroll To Top